ഇന്ത്യയുടെ ഫെഡറിലിസത്തെ ചോദ്യം ചെയ്തതായി രാഷ്ട്രീയ നിരീക്ഷന്‍ ഭാസുരേന്ദ്ര ബാബുവിനെതിരെ യുവമോര്‍ച്ചയുടെ പരാതി

കണ്ണൂര്‍: (www.kvartha.com 15.08.2020) മാധ്യമങ്ങളില്‍ താന്‍ വാഗ്മുഖങ്ങള്‍ കൊണ്ടു ശ്രദ്ധേയനായ ഇടതു രാഷ്ട്രീയ നിരീക്ഷന്‍ ഭാസുരേന്ദ്ര ബാബു ഇന്ത്യന്‍ ഫെഡറിലിസത്തെ ചോദ്യം ചെയ്തുവെന്നു ചൂണ്ടിക്കാട്ടി യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. നവോദയ കള്‍ച്ചറല്‍ സെന്റെര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച 'സത്യാനന്തരകാലം' എന്ന വെബ്നാറില്‍ കേരളം ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വിട്ടു കൊണ്ട് പുതിയ ഒരു രാഷ്ട്രം രൂപീകരിക്കണം എന്ന രീതിയില്‍ പറഞ്ഞു രാജ്യത്ത് കലാപ ആഹ്വാനം നടത്തുകയാണ് ഭാസുരേന്ദ്ര ബാബുവെന്നു യുവമോര്‍ച്ച ആരോപിച്ചു. 

ഈ വെബിനാര്‍ സംഘടിപ്പിച്ച വ്യക്തികള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍ഡ് അരുണ്‍ കൈതപ്രം പൊലീസില്‍ പരാതി നല്‍കി. കേരളത്തിലെ ഇടതു ജിഹാദി തീവ്രവാദികളുടെ മനസിലുള്ളതാണ് ഭാസുരേന്ദ്ര ബാബുവിനെ പോലുള്ളവര്‍ പറയുന്നത്. ഡെല്‍ഹി ജെഎന്‍യുവില്‍ മുഴങ്ങിയ മുദ്രവാക്യമായ 'കേരള്‍ മംഗേ ആസാദി'യെന്നതു  ഇങ്ങിവിടെ കേരളത്തിലും പറയുന്നെങ്കില്‍ അതിനു പിന്നില്‍ വന്‍ ഗുഡാലോചനയുണ്ടെന്നു പറയേണ്ടി വരും. 

Kannur, News, Kerala, Police, Complaint, Case, Yuva Morcha, Bhasurendra Babu, Yuva Morcha's complaint against Bhasurendra Babu

ദേശവിരുദ്ധ ശക്തികളെ സഹായിക്കുക എന്നതാണ് കേരളത്തിലെ പലപുരോഗമന ഇടതുപക്ഷ വാദികളുടെയുമെന്നുമുള്ള നിലപാട്. രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കു വേണ്ടി മാത്രം സംസാരിക്കുന്നവരാണ് ഇവര്‍. ഇത്തരം നടപടികളെ ഏത് അറ്റം വരെയും ചെന്ന് പ്രതിരോധിക്കണമെന്നും യുവമോര്‍ച്ച കരുതുന്നു. അതുകൊണ്ട് തന്നെ ഇത്തരം രാഷ്ട്രവിരുദ്ധ ശക്തികളെ നിയമത്തിനു മുന്‍പില്‍ എത്തിക്കുവാനും അവര്‍ക്കു അര്‍ഹമായ ശിക്ഷ വാങ്ങിച്ചു കൊടുക്കുവാനും യുവമോര്‍ച്ച മുന്നോട്ടു വരുമെന്ന് അരുണ്‍ കൈതപ്രം മുന്നറിയിപ്പ് നല്‍കി.

Keywords: Kannur, News, Kerala, Police, Complaint, Case, Yuva Morcha, Bhasurendra Babu, Yuva Morcha's complaint against Bhasurendra Babu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?