കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു

കോയമ്പത്തൂര്‍: (https://ift.tt/2Cb0FvO) കോയമ്പത്തൂര്‍-ആനക്കട്ടി റോഡില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.

സീരനായ്ക്കന്‍പാളയം സ്വദേശി ഇന്ദിരേശ്(22), പൂമാര്‍ക്കറ്റ് സ്വദേശിയായ കാര്‍ത്തിക് രാജു(22), കസ്തൂരിനായ്ക്കന്‍ പാളയം സ്വദേശി മോഹന്‍ ഹരി(23),വടകോവൈ സ്വദേശിയായ മണികണ്ഠന്‍(22) എന്നിവരാണ് മരിച്ചത്. വടകോവൈ സ്വദേശിയായ പ്രകാശ്(23) പരിക്കേറ്റ് ചികിത്സയിലാണ്. 

News, National, India, Coimbatore, Accident, Death, Hospital, Students, Treatment, Four Young men died in a car accident near Coimbatore

കൗണ്ടംപാളയത്തുള്ള സുഹൃത്ത് വെങ്കിടേഷിന്റെ പിറന്നാളോഘോഷത്തില്‍ പങ്കെടുത്ത് യുവാക്കള്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ദിരേശാണ് കാറോടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ പ്രകാശ് കോയമ്പത്തൂര്‍ സിഎംസിഎച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ദരീശ്, പ്രകാശ് എന്നിവര്‍ ഹിന്ദുസ്ഥാന്‍ കോളേജ് വിദ്യാര്‍ഥികളും കാര്‍ത്തിക് രാജു, മോഹന്‍ ഹരി, മണികണ്ഠന്‍ എന്നിവര്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥികളുമാണ്.

Keywords: News, National, India, Coimbatore, Accident, Death, Hospital, Students, Treatment, Four Young men died in a car accident near Coimbatore

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?