മൂന്നു കൊല്ലമായി സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ നികുതി തട്ടിപ്പ് തടയാന്‍ ഒരു ചുക്കും ചെയ്തില്ല: ആയിരക്കണക്കിനു കോടി രൂപയുടെ നികുതി ചോര്‍ച്ചയുണ്ടായെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: (www.kvartha.com 16.08.2020) സംസ്ഥാനത്ത് നികുതി വെട്ടിച്ച് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമായി തുടരുകയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ തുടരുകയും ചെയ്യുമ്പോള്‍ സ്വര്‍ണത്തിന്റെ നികുതി ചോര്‍ച്ച തടയാന്‍ മൂന്ന് കൊല്ലമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ഇതുവഴി ഖജനാവിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായതായി കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍ ആരോപിച്ചു.
കേരളത്തില്‍ സ്വര്‍ണ്ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്തും, ജി എസ് ടി നിയമത്തിന്റെ 130 -ാം വകുപ്പനുസരിച്ച് സ്വര്‍ണ്ണം പിടിച്ചെടുക്കും, പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കും തുടങ്ങിയ 'വിപ്ലവകരമായ ' സ്വര്‍ണ്ണ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് നടത്തിയിരിക്കുകയാണ്. ജി എസ് ടി നിയമം വന്നിട്ട് മൂന്ന് കൊല്ലമായി. ഇതുവരെ 130 -ാം വകുപ്പ് എവിടെയായിരുന്നു ? എന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു.

129-ാം വകുപ്പ് ഉപയോഗിച്ചപ്പോള്‍ കേരള ഹൈക്കോടതി ഇടപെട്ടത്രെ! എന്നാണ് ധനമന്ത്രി നിരത്തുന്ന ന്യായീകരണം. 129 -ാം വകുപ്പനുസരിച്ച് 130 ല്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് തന്നെ തട്ടിപ്പല്ലേ? വി.ഡി സതീശന്‍ ചോദിക്കുന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി സംസ്ഥാന നികുതി വകുപ്പ് സ്വര്‍ണത്തിന്റെ നികുതി തട്ടിപ്പ് തടയാന്‍ ഒരു ചുക്കും ചെയ്തില്ല. ആയിരക്കണക്കിനു കോടി രൂപ നികുതി ചോര്‍ച്ചയുണ്ടായി. കഴിഞ്ഞ മാര്‍ച്ച് നാലിന് താനിത് നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും നികുതി വകുപ്പിന് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന നിലപാടാണ് മന്ത്രി എടുത്തത്. തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്.
സ്വര്‍ണ്ണം പോലുള്ള ലോഹം സ്വകാര്യ ബാഗേജില്‍ വളരെ സുരക്ഷിതവും രഹസ്യവുമായി ആര്‍ക്കും കൊണ്ട് പോകാമെന്നിരിക്കെ EWay bill ന് എന്താണ് പ്രസക്തി? കള്ളക്കടത്ത് നടത്തുന്ന ആളുകള്‍ നാളെ മുതല്‍ E- Way bill എടുത്ത് സ്വര്‍ണ കടത്ത് നടത്തുമെന്ന് വിശ്വസിക്കുന്ന ആളാണോ നമ്മുടെ ധനമന്ത്രി? എന്നും വി.ഡി സതീശന്‍ ചോദിക്കുന്നു.
സ്വര്‍ണ്ണം കണ്ട് കെട്ടുമെന്നും വിവരം നല്‍കുന്നവര്‍ക്ക് കേന്ദ്ര മാതൃകയില്‍ പാരിതോഷികം നല്‍കുമെന്നും ഈ വൈകിയ വേളയില്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും ചട്ടം 130 അനുസരി ച്ച് ചരക്കുകള്‍ കണ്ട് കെട്ടുന്നതിന് മുമ്പ് പാലിക്കപെടേണ്ട നിയമപരമായ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. പിന്നെ ഇത് പിടിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ് , ഇത് മനഃപൂര്‍വ്വം ചെയ്തതാണോ അല്ലയോ എന്ന തീരുമാനം. ഇത് വന്‍തോതിലുള്ള ഉദ്യോഗസ്ഥ തല അഴിമതിക്ക് കളമൊരുക്കും. വളരെ കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ച് ചെയ്തില്ലെങ്കില്‍ ഈ നടപടിയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നു.
വകുപ്പ് 129 വാഹനങ്ങളിലെ ചരക്ക് നീക്കം സംബന്ധിച്ച ക്രമക്കേടുകള്‍ക്ക് എതിരെ ഉപയോഗിക്കാനുള്ളതാണ് എന്നിരിക്കെ ഈ ചട്ടം ഉപയോഗിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയവരുടെ വാഹനവും ചരക്കും കണ്ട് കെട്ടാന്‍ നടപടി സ്വീകരിച്ചപ്പോള്‍ ആണ് കേരള ഹൈക്കോടതി ഇടപ്പെട്ട് നിയമവിരുദ്ധമായ ഈ അമിതാധികാരം ഉപയോഗിക്കുന്നതില്‍ നിന്ന് വകുപ്പിനെ തടഞ്ഞത്. നികുതി വകുപ്പ് ചെയ്യേണ്ടത് ഇന്റലിജന്‍സ് , സര്‍വ്വയിലന്‍സ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി നികുതി ചോര്‍ച്ച തടയാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം. അതിനുള്ള ആര്‍ജവം ഈ സര്‍ക്കാര്‍ ഇനിയെങ്കിലും കാണിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും എം.എല്‍.എ പറയുന്നു.

Keywords: VD Satheesan alleged that last three years government didn't take any action to tax evasion of gold, Tax evasion, Gold, E way bill, Thomas Issac, Kerala High Court, V.D Satheesan, GST, Personnel bag, Tax Officials, Government
Powered by Info News For You

Comments
Post a Comment