ദുബൈ മലബാര്‍ കലാ സാംസ്‌ക്കാരിക വേദിയുടെ പിടി അബ്ദുറഹ്്മാന്‍ പുരസ്‌ക്കാരം ഷുക്കൂര്‍ ഉടുമ്പുന്തലക്കും നവാഗത പ്രതിഭക്കുള്ള പുരസ്‌ക്കാരം റിസാ ഫൈസലിനും


കാസര്‍കോട് (www.evisionnews.co): ഈവര്‍ഷത്തെ ദുബൈ മലബാര്‍ കലാ സാംസ്‌ക്കാരിക വേദിയുടെ മര്‍ഹും പിടി അബ്ദുറഹ്മാന്‍ പുരസ്‌ക്കാരം പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂര്‍ ഉടുമ്പുന്തലക്കും വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് യൂട്യൂബില്‍ തരംഗമായി മാറിയ കൊച്ചു ഗായിക റിസാ ഫൈസലിനും നല്‍കുമെന്ന് ഭാരവാഹികളുടെ യോഗം അറിയിച്ചു.

മലയാള ചലച്ചിത്ര ഗായികാ ഗായകരും മാപ്പിളപ്പാട്ടിലെ പ്രശസ്തരുമടക്കം പാടിയ നൂറ്റിമുപ്പതില്‍പരം ഗാനങ്ങള്‍ എഴുതി റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഒട്ടനവധി ഗാനങ്ങള്‍ സംഗീതം ചെയ്യുകയും നിരവധി വീഡിയോ ആല്‍ബങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്ത ഷുക്കൂറിനെ തേടി മീഡിയാവണ്‍ ചാനലടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഈജൂലൈ പതിനാറിന് പുറത്തിറങ്ങിയ 'അത്തറും ജിന്നും' എന്ന ആല്‍ബത്തിലെ' ഏറെ നാളായല്ലോ ഖല്‍ബില്‍.. ' എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. മാപ്പിളപ്പാട്ടില്‍ കവിതയുടെ കസവണിഞ്ഞ പാട്ടുകള്‍ കൊണ്ട് മാപ്പിളപ്പാട്ട് ശാഖയെ സമ്പന്നമാക്കിയ ഷുക്കൂര്‍ ഉടുമ്പുന്തലക്ക് മലബാര്‍ കലാസാംസ്‌ക്കാരിക വേദി ഈ വര്‍ഷത്തെ ആദരവ് നല്‍കുകയാണ്, ഇരുപത്തയ്യായിരം രൂപയും പ്രശംസാപത്രവും ശില്‍പ്പവുമടങ്ങിയതാണ് ഷുക്കൂറിനുള്ള പുരസ്‌ക്കാരമെന്ന് ഭാരവാഹികള്‍ പറഞ്ഞു, ആഗസ്റ്റ് 15ന് തൃക്കരിപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കും ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക വാണിജ്യ പ്രമുഖര്‍ പങ്കെടുക്കും.

അതുപോലെ വളരെ ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ തരംഗമായ പാട്ടുകള്‍ (നെയ്യപ്പം, മൂന്നായിപ്പാലം) പാടി ശ്രദ്ധേയായ കൊച്ചു ഗായിക റിസാ ഫൈസലിനും ദുബൈ മലബാര്‍ കലാ സാംസ്‌ക്കാരിക വേദി നവാഗത പ്രതിഭക്കുള്ള പുരസ്‌ക്കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി നാട്ടിലും വിദേശത്തുമുള്ള എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പ്രതിഭകളെ ആദരിച്ചിട്ടുള്ള ദുബൈ കലാ സാംസ്‌ക്കാരിക വേദി ജീവകാരുണ്യ മേഖലയിലും കലാകായിക മേഖലകളിലും സഹായങ്ങളും പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും നല്‍കി മുന്നേറുന്ന സാംസ്‌ക്കാരിക സംഘടനയാണ്. ഓണ്‍ലൈനില്‍ ചേര്‍ന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക സംഘടനയുടെ യോഗത്തിലാണ്. അവാര്‍ഡ് ജേതാക്കളെ തീരുമാനിച്ചത്. സിറാജ് ആജല്‍ അധ്യക്ഷത വയിച്ച യോഗം ശംസുദ്ധീന്‍ നെല്ലറ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. നാസര്‍ മുട്ടം നൗഷാദ് കന്യാപാടി, റാഫി പള്ളിപ്പുറം, മുജീബ് കമ്പാര്‍, അന്‍വര്‍ കോളിയടുക്കം, ബഷീര്‍ പള്ളിക്കര, ശാഹുല്‍ തങ്ങള്‍, ജുനൈദ് കവ്വായി, സാദിഖ് തൃക്കരിപ്പൂര്‍, അബ്ദുള്ള ഡിസ്‌കോ, സൈനുദ്ധീന്‍. എം, നൗഫല്‍ ഉപ്പള, കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ സംസാരിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?