കാസര്‍കോട്ട് ഒരു കോവിഡ് മരണം കൂടി; മരിച്ചത് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍

കാസര്‍കോട്: (www.kasargodvartha.com 16.08.2020) കാസര്‍കോട്ട് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മരിച്ചത്. കാസര്‍കോട് നഗരസഭാ പരിധിയിലെ മോഹനന്‍ (71) ആണ് മരിച്ചത്.
സുബ്ബ പൂജാരി-പൂവത്ത ദമ്പതികളുടെ മകനാണ്.

ഭാര്യ: പ്രേമ. മക്കള്‍: ഉദയന്‍, ഗീത, സവിത, ബബിത. മരുമക്കള്‍: ശൈലജ, ജയേന്ദ്ര, പത്മനാഭ, നവീന്‍. സഹോദരന്‍: ഉപേന്ദ്രന്‍.

 News, Kerala, Covid-19, Death, Medical college, Hospital, Kasargod, Report, One more death in Kasargod.

സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന മോഹനന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഹനന്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌ക്കാരം നടത്തും.

Keywords: News, Kerala, Covid-19, Death, Medical college, Hospital, Kasargod, Report, One more death in Kasargod.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?