കനത്ത മഴ: ഡെല്‍ഹിയില്‍ മതിലിടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു, പൊലീസ് കേസെടുത്തു

ന്യൂഡെല്‍ഹി: (www.kvartha.com 20.08.2020) കനത്ത മഴയെ തുടര്‍ന്ന് ഡെല്‍ഹിയില്‍ മതിലിടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഡെല്‍ഹിയിലെ സാകേതില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാകേത് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

സാകേത് പ്രദേശത്തെ ജെ ബ്ലോക്കിലെ മതിലാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുണ്ടായി. ഇതിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഡെല്‍ഹിയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. വലിയ നാശനഷ്ടവും രാജ്യതലസ്ഥാനത്തുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 

New Delhi, News, National, Rain, Police, Vehicles, FIR Registered After Side Wall Collapsed Damaging Many Cars In Delhi

Keywords: New Delhi, News, National, Rain, Police, Vehicles, FIR Registered After Side Wall Collapsed Damaging Many Cars In Delhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?