കുമ്പള നായ്ക്കാപ്പിലെ ഹരീഷിന്റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവര്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.co): കുമ്പള നായിക്കാപ്പില്‍ ഓയില്‍ മില്‍ തൊഴിലാളി ഹരീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡ്രൈവര്‍ പൊലീസ് പിടിയില്‍. സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബദിയടുക്ക സ്വദേശിയാണ് പിടിയിലായത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. 

നായിക്കാപ്പിലെ പ്രസാദ് ഓയില്‍ മില്‍ ജീവനക്കാരനും നായിക്കാപ്പിനു സമീപം സുന്നംഗുളിയിലെ മാധവന്‍ -സുശീല ദമ്പതികളുടെ മകനുമായ ഹരീഷന് (35) തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍പ്രവേശിപ്പിച്ച ഹരീഷ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഹരീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 
അതിനിടെ പ്രതിയെന്ന് സംശയിക്കുന്ന ഡ്രൈവറുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ കഴിഞ്ഞ ദിവസം കുമ്പള വനത്തില്‍ തൂങ്ങിമരിച്ചിരുന്നു. ഇയാള്‍ പിടിയിലാകുന്നതോടെ രണ്ടുസംഭവങ്ങളിലും വ്യക്തതവരുമെന്നാണ് പൊലീസ് പറയുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?