കുറ്റവാളികളെ നേരിടാനുപയോഗിക്കുന്ന നിയമങ്ങളും അതിലെ പഴുതുകളും കോവിഡ് രോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നത് പൗരാവകാശ ലംഘനമെന്ന് വി ടി ബല്‍റാം എം എല്‍ എ
തിരുവനന്തപുരം: (www.kvartha.com 15.08.2020) കുറ്റവാളികളെ നേരിടാന്‍ ഉപയോഗിക്കുന്ന നിയമങ്ങളും അതിലെ പഴുതുകളും കോവിഡ് രോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് വി ടി ബല്‍റാം എം എല്‍ എ. കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യശുദ്ധിയുടെ പേര് പറഞ്ഞ്, ന്യായീകരിക്കാന്‍ കഴിയാത്ത വിധം ഗുരുതരമായ നിയമലംഘമാണ് കേരള പൊലീസ് നടത്തുന്നത്. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ അധികാര ദുര്‍വ്വിനിയോഗമാണ് ഇത്. ടെലഗ്രാഫ് ആക്റ്റ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ് ഈ ഫോണ്‍ ചോര്‍ത്തലെന്നും കോണ്‍ഗ്രസ് എം എല്‍ എ ആരോപിക്കുന്നു. കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ രോഗികളായവരുടെ കോള്‍ ഡീറ്റയില്‍സ് പൊലീസ് ശേഖരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഏതെങ്കിലും വ്യക്തിയുടെ കോള്‍ ഡീറ്റയില്‍സ് റെക്കോഡ്‌സ് തോന്നിയപോലെ പരിശോധിക്കാന്‍ നിയമപ്രകാരം സര്‍ക്കാരിനോ പൊലീസിനോ അധികാരമില്ലെന്നും എം എല്‍ എ ചൂണ്ടിക്കാണിക്കുന്നു. ഇതിനെ സംബന്ധിച്ച് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. സിആര്‍പിസി സെക്ഷന്‍ 92, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് സെക്ഷന്‍ 5(2), ഇന്ത്യന്‍ ടെലിഗ്രാഫ് ഭേദഗതി ചട്ടം 419 (A) എന്നിവയുടെ ഒക്കെ അടിസ്ഥാനത്തില്‍ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് മാത്രമേ ഏതെങ്കിലും വ്യക്തിയുടേയോ വിഭാഗങ്ങളുടേയോ കോള്‍ വിവരങ്ങള്‍ എടുക്കാന്‍ അനുവാദമുള്ളൂ. അതിനാല്‍ കോവിഡ് രോഗം ഫോണ്‍ ചോര്‍ത്താന്‍ തക്കവിധത്തിലുള്ള ഒരു കുറ്റകൃത്യമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. കോവിഡ് എന്നല്ല ഒരു രോഗവും കുറ്റകൃത്യമാണെന്ന് ആധുനിക ലോകത്ത് ആര്‍ക്കും പറയാന്‍ കഴിയില്ല.
നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ വിജ്ഞാപനം വഴി നടപ്പില്‍ വരുത്തിയ എപ്പിഡമിക് നിയമ ഭേദഗതി പ്രകാരവും കേവലം രോഗിയായ ഒരാളെ കുറ്റവാളിയായി മുദ്രകുത്താനാകില്ല. ഒരാള്‍ മനപൂര്‍വ്വം രോഗം പരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാത്രമേ അയാളെ സംശയത്തിന്റെ ദൃഷ്ടിയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ഫോണ്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്രത്തിലേയോ സംസ്ഥാനങ്ങളിലേയോ ആഭ്യന്തര വകുപ്പ് സെക്രട്ടറി തലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതി നേടാന്‍ കഴിയാതെ വന്നാല്‍ നിയമ പരിപാലന ഏജന്‍സിയുടെ തലവന്റെയോ തൊട്ട് താഴെയുള്ളയാളുടേയോ അനുമതിയോടെ വിവരശേഖരണം നടത്താവുന്നതാണെന്ന് ചട്ടങ്ങള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മൂന്ന് ദിവസത്തിനകം ഉചിതമായ അധികാര കേന്ദ്രത്തെ അറിയിക്കുകയും ഏഴ് ദിവസത്തിനുള്ളില്‍ അനുമതി നേടിയെടുക്കുകയും വേണം. ഇവിടെ ഡിജിപിയുടെ പ്രത്യേക ഉത്തരവ് പ്രകാരം കോള്‍ ഡീറ്റയില്‍സ് രജിസ്റ്റര്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും അതിന് ആഭ്യന്തര സെക്രട്ടറിയുടെ ഒദ്യോഗികാനുമതി ഇതുവരെ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അനുമതി എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാത്തത് മാത്രമല്ല പ്രശ്‌നം. ഏതെങ്കിലും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കോള്‍ ഡീറ്റയില്‍സ് രജിസ്റ്റര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തന്നെ ആര്‍ക്കും അനുവാദമില്ല. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുക, നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ഇതര രാജ്യങ്ങളുമായി സുഹൃദ്ബന്ധം നിലനിര്‍ത്തുക, ക്രമസമാധാനം നിലനിര്‍ത്തുക, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതിനെ തടയുക എന്നിങ്ങനെയുള്ള ഗുരുതരമായ കാര്യങ്ങള്‍ക്കായാണ് കോള്‍ ഡീറ്റയില്‍സ് രജിസ്റ്റര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ക്കായാലും നിയമപരമായി അനുവാദമുള്ളൂ എന്നും എം എല്‍ എ വ്യക്തമാക്കുന്നു.
< !- START disable copy paste -->
Powered by Info News For You

Keywords: VT Balram MLA alleged that there is a violation in phone tapping of Covid19 patients, VT Balram MLA, Citizenship right, Violation, CM, CDR, Home Ministry, Covid-19, Law and Order, Home sectary, Special Order
Powered by Info News For You

Comments
Post a Comment