'ഭര്‍ത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു, എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു'; വിവാഹമോചനം വേണമെന്ന് യുവതി കോടതിയില്‍

ലക്‌നൗ: (www.kvartha.com 22.08.2020) ഭര്‍ത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നുവെന്നും അതിനാല്‍ വിവാഹമോചനം വേണമെന്ന് യുവതി കോടതിയില്‍. ഉത്തര്‍പ്രദേശില്‍ സംഭാലിലെ ശരി അത്ത് കോടതി യുവതിയുടെ ആവശ്യമറിഞ്ഞ് വിസ്മയിച്ചു. 'ഭര്‍ത്താവിന് എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്റെ സ്‌നേഹം എന്നെ വീര്‍പ്പ് മുട്ടിക്കുകയാണ്, ഇതെനിക്ക് സഹിക്കാനാവുന്നില്ല'. 18 മാസത്തെ ദാമ്പത്യത്തിനുശേഷം ഭര്‍ത്താവിന്റെ സ്‌നേഹം സഹിക്കാതെ യുവതി ശരിയത്ത് കോടതിക്കു മുമ്പില്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്.

'ഭര്‍ത്താവ് ദേഷ്യത്തില്‍ സംസാരിക്കുകയോ എന്നോട് തര്‍ക്കിക്കുകയോ എന്റെ പരാമര്‍ശങ്ങളില്‍ അസ്വസ്ഥനാവുകയോ ചെയ്യുന്നില്ല. അദ്ദേഹം എനിക്കായി ഭക്ഷണം പാകം ചെയ്യുകയും വീട്ടു ജോലികളില്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അദ്ദേഹം എന്നോട് ക്ഷമിക്കുന്നു. എനിക്ക് അദ്ദേഹത്തോടു തര്‍ക്കിക്കാനും വഴക്കുകൂടാനും ആഗ്രഹമുണ്ട്. എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭര്‍ത്താവുമായുള്ള ജീവിതം എനിക്കു വേണ്ടാ' എന്നാണ് യുവതി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭര്‍ത്താവിനെതിരെയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു യുവതി മറുപടി നല്‍കിയത്. ഭാര്യയെ താന്‍ ഏറെ സ്‌നേഹിക്കുന്നെന്നും അവര്‍ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു ഭര്‍ത്താവ്  കോടതിയെ അറിയിച്ചത്. ഒടുവില്‍ യുവതിയുടെ ആവശ്യം ബാലിശമാണെന്ന് വിലയിരുത്തി കോടതി ഹര്‍ജി തള്ളി. ആവശ്യം കോടതി നിരസിച്ചെങ്കിലും യുവതി പിന്‍മാറിയില്ല. പഞ്ചായത്തിനെ സമീപിച്ചു. അവരും വിസമ്മതിച്ചു. 

Lucknow, News, National, Woman, Court, Marriage, Husband, Wife, 'My husband doesn't fight with me, I am fed up', UP woman approaches Sharia court seeking divorce

Keywords: Lucknow, News, National, Woman, Court, Marriage, Husband, Wife, 'My husband doesn't fight with me, I am fed up', UP woman approaches Sharia court seeking divorce


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?