എല്ലാം ശെര്യാക്കി: പത്ത് ദിവസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി, ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാതെ അപകടം ക്ഷണിച്ചുവരുത്തി

തിരുവനന്തപുരം: (www.kvartha.com 28.08.2020) കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥ കാരണം പത്ത് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത 110 കെ വി സബ് സ്റ്റേഷനില്‍ പൊട്ടിത്തെറി. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ബാലരാമപുരം സബ് സ്റ്റേഷനിലായായിരുന്നു സംഭവം. ട്രാന്‍സ്ഫോര്‍മര്‍ യൂണിറ്റാണ്  പൊട്ടിത്തെറിച്ചത്. വിഴിഞ്ഞം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

പൊട്ടിത്തെറിയെ തുടര്‍ന്ന് ബാലരാമപുരത്തും പരിസരപ്രദേശങ്ങളിലും കുറേനേരം വൈദ്യുതി മുടങ്ങി. ബാലരാമപുരത്തെ 66 കെ വി സബ് സ്റ്റേഷന്‍ 110 കെ വി ആയി മാറ്റിയപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചിരുന്നില്ല. അത് ചാര്‍ജ് ചെയ്തപ്പോള്‍ വോള്‍ട്ടേജ് കൂടിയ വൈദ്യുതി കടന്നുവന്നതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

Fire at 110 KV Substation in Balaramapuram, that inaugurated ten days before by CM, Fire, KSEB, Balaramapuram, CM, 110 KV Sub Station, Fire Force, CMP, Calicut, Malappuram, Kollam

പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ പ്ലേറ്റ് ഇളകി തെറിച്ച് പോയി ഓയിലിന് തീ പിടിക്കുകയും ചെയ്തു. അതോടെ പേടിച്ച ജീവനക്കാര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. സാധാരണ തീ പിടിക്കുമ്പോള്‍ ഇവിടുത്തെ ജീവനക്കാര്‍ അഗ്നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ച്  തീ കെടുത്തുകയായിരുന്നു പതിവ്. എന്നാല്‍ പുതുക്കി പണിതതോടെ ഈ ഉപകരണങ്ങള്‍ ഉയരത്തില്‍ സ്ഥാപിച്ചത് കാരണം അത് പെട്ടെന്ന് എടുക്കാന്‍ കഴിഞ്ഞില്ല. ചരിത്രത്തിലാദ്യമായി ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായി വൈദ്യുതി ലഭിക്കാന്‍ സംസ്ഥാനത്ത് 13 സസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നെന്നും അതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 17ന് നടക്കുമെന്നും സിപിഎം സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ വീരവാദം മുഴക്കിയിരുന്നു. അതിലൊന്നാണ് പൊട്ടിത്തെറി നടന്ന ബാലരാമപുരം 110 കെ വി സബ് സ്റ്റേഷന്‍. 

കാസര്‍കോട് അമ്പത്തറ (220 കെ വി), മലപ്പുറം എളങ്കൂര്‍ (220 കെ വി), കണ്ണൂര്‍ ചെമ്പേരി (110 കെ വി), കോഴിക്കോട് കുറ്റിക്കാട്ടൂര്‍ (110 കെ വി), കോഴിക്കോട് മാങ്കാവ് (110 കെ വി), കൊല്ലം അഞ്ചല്‍ (110 കെ വി), തിരുവനന്തപുരം മുട്ടത്തറ (110 കെ വി), കാസര്‍കോട് രാജപുരം (33 കെ വി), മലപ്പുറം പോത്തുകല്ല് (33) എന്നിവയാണ് ബാലരാമപുരത്തിനൊപ്പം ഉദ്ഘാടനം ചെയ്ത മറ്റ് സബ് സ്റ്റേഷനുകള്‍. 

Keywords: Fire at 110 KV Substation in Balaramapuram, that inaugurated ten days before by CM, Fire, KSEB, Balaramapuram, CM, 110 KV Sub Station, Fire Force, CMP, Calicut, Malappuram, Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?