ശിവശങ്കര്‍ വീണ്ടും ചോദ്യക്കൂട്ടില്‍ കയറുമ്പോള്‍ സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും നെഞ്ചിടിപ്പ് കൂടുമോ?
തിരുവനന്തപുരം: (www.kvartha.com 15.08.2020) മൂന്ന് ദിവസം ദേശീയ അന്വേഷണ ഏജന്‍സി മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തെളുവുകള്‍ കിട്ടാത്തതിനാല്‍ വിട്ടയച്ച എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരും സി പി എമ്മും വീണ്ടും പ്രതിരോധത്തിലായി.
ശിവശങ്കറിനെതിരെ വാളോങ്ങുമ്പോള്‍ അത് നീങ്ങുന്നത് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്‌ളോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. എന്‍ ഐ എ വിട്ടയച്ചതോടെ ആ വാളിന്റെ മുന ഒടിഞ്ഞെന്നാണ് സര്‍ക്കാരും പാര്‍ട്ടിയും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ തന്റെ സംശയാസ്പദമായ വ്യക്തിത്വത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് (ഇ ഡി) വ്യാഴാഴ്ച മൊഴി നല്‍കി. അതോടെ ശിവശങ്കറിന് നേരെ എന്‍ ഐ എ ഓങ്ങിയ വാളിന്റെ മൂര്‍ച്ച ഇ ഡി കൂട്ടുമോ എന്ന ചോദ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയര്‍ന്നിരിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും ഈ ചോദ്യത്തിലാണ് ഉറ്റുനോക്കുന്നത്.
സ്വപ്‌നയുമായി ശിവശങ്കര്‍ അടുക്കുമ്പോള്‍ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. കാരണം എയര്‍ ഇന്ത്യ സ്റ്റാറ്റില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ജീവനക്കാരനെതിരെ നല്‍കിയ വ്യാജ പരാതി അതിന് മുമ്പ് ഉണ്ടായിരുന്നു. അതിന്റെ അന്വേഷണം മന്ദഗതിയിലാക്കാന്‍ ശിവശങ്കര്‍ ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ശിവശങ്കര്‍ ജോലി വാഗ്ദാനം ചെയ്തതാണെന്ന് എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് അറിയാമായിരുന്നിട്ടും എന്തിന് ജോലി നല്‍കി?, ജോലിക്ക് സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. അത് സംഘടിപ്പിക്കാന്‍ ശിവശങ്കര്‍ സഹായിച്ചോ? തുടങ്ങിയ നിരവധി സംശയങ്ങളില്‍ ദൂരീകരിക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്.
സ്വര്‍ണക്കടത്ത് അടക്കമുള്ള നിയമലംഘനങ്ങളും അത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അസ്ഥിരപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ടെന്നും അറിയാമായിരന്നിട്ടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആള്‍ എന്തുകൊണ്ട് ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളെ അറിയിച്ചില്ല എന്നാണ് നിര്‍ണായകമായ ചോദ്യമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ഉന്നയിക്കുന്നു. അതിനുള്ള മറുപടി കൂടിയാണ് സ്വപ്‌നയുടെ മൊഴി. എന്തുകൊണ്ട് സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ ഇക്കാര്യം മറച്ചുവെച്ചു. അതുകൊണ്ട് അദ്ദേഹത്തിനുണ്ടായ നേട്ടം എന്താണ്? മുഖ്യമന്ത്രിയുടെ വിശ്വസ്തനായിട്ടും അദ്ദേഹത്തോട് പോലും ശിവശങ്കര്‍ ഇതേ കുറിച്ച് പറയാതിരുന്നത് എന്തുകൊണ്ട്? പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും സി പി എമ്മും ഇത്രയും വലിയ പ്രതിസന്ധിയില്‍ അകപ്പെടുമായിരുന്നില്ല.
നല്ല രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് പോയിരുന്ന സര്‍ക്കാരിനെതിരെ സ്പ്രീംഗ്ലര്‍ വിവാദത്തിലേക്ക് തള്ളിവിട്ടെങ്കിലും അത് പെട്ടന്ന് തന്നെ ആറി തണുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സൗഹൃദം ഉണ്ടെന്ന വിവരം പുറത്ത് വന്നതോടെയാണ് സര്‍ക്കാര്‍ നിരന്തരം വിവാദങ്ങളിലേക്ക് വീണത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് ഇക്കാര്യങ്ങള്‍ തുറന്ന് പറയാഞ്ഞത് വലിയ വിശ്വാസ വഞ്ചനയാണ്. കാരണം സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി കണ്‍ഫേഡ് ഐ എ എസുകാരനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത്. ആ വിശ്വാസവും കൂറും പുലര്‍ത്താന്‍ ശിവശങ്കറിനായില്ല. മുഖ്യമന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന് പ്രതിപക്ഷനേതാക്കള്‍ വരെ സൗഹൃദ സംഭാഷണങ്ങളില്‍ പറയുന്നുണ്ട്. അവരിത് രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന് മാത്രം.
Keywords: ED interrogating M Sivasankar; Government and CPM again face crisis?, ED, CM, CPM, UDF, LDF, Covid-19, M.Sivadankar, Swapna, NIA, Government.
Powered by Info News For You

Comments
Post a Comment