കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി സല്യൂട്ട് ചെയ്തത് വിവാദമായി; പൊലീസുകാരനെതിരെ അന്വേഷണം
കോഴിക്കോട്: (www.kvartha.com 10.08.2020) കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി പൊലീസുകാരന്‍ സല്യൂട്ട് ചെയ്തത് വിവാദമായി. പൊലീസുകാരന്റെ നടപടി ഔദ്യോഗിക നിര്‍ദേശ പ്രകാരമല്ലെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മലപ്പുറം പൊലീസ് സൂപ്രണ്ട് യു അബ്ദുള്‍ കരിം അറിയിച്ചു. മലപ്പുറത്തെ സിവില്‍ പൊലീസ് ഓഫീസറായ ഹുസൈനാണ് രക്ഷാപ്രവര്‍ത്തകരെ ആദരിച്ചത്.
കരിപ്പൂര്‍ വിമാനപകടത്തില്‍പെട്ടവരെ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് അഭിനന്ദിച്ചത്. ഇതിനു പിന്നാലെയാണ് രക്ഷാപ്രവര്‍ത്തകരെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പോയി കേരള പൊലീസ് സല്യൂട്ടടിച്ച് ആദരവ് പ്രകടിപ്പിക്കുന്നുവെന്ന കുറിപ്പോടെ ചിത്രം പ്രചരിച്ചത്.
വൈറലായതോടെ പൊലീസും അന്വേഷിച്ചു. വ്യാജമാകുമെന്നായിരുന്നു പൊലീസ് കരുതിയതെങ്കിലും അന്വേഷണം നടത്തിയതോടെ ഉദ്യോഗസ്ഥനെ കണ്ടെത്തി. സംഭവത്തില്‍ പ്രാദേശിക സ്റ്റേഷനില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറയുന്നു. നടന്മാരായ ഹരീഷ് പെടരടി, സണ്ണി വെയിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
Keywords: Kozhikode, News, Kerala, Police, Enquiry, enquiry report, Salute, Rescur, Permission, Police officer who saluted rescue persons without permission
Powered by Info News For You

Comments
Post a Comment