തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം


തിരുവനന്തപുരം: (https://ift.tt/2EM5IDU) തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം. യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി വൈ എഫ്​ ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. 

പി എസ് സി യിൽ റാങ്കുണ്ടായിട്ടും ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത അനുവിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പട്ടത്തെ പി എസ്​ സി ആസ്​ഥാന ഓഫീസിനുമുന്നിൽ സമരം നടത്തുകയായിരുന്നു. ഇതിനിടെ വെഞ്ഞാറമൂട്​ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച്​ ഇവിടേക്ക്​ ഓടിക്കയറിയ ഡി വൈ എഫ്​ ഐ പ്രവർത്തകർ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു.



തുടർന്ന്​ ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയായിരുന്നു. ഇരുവിഭാഗത്തെയും പൊലീസ്​ ഇടപെട്ട്​ പിടിച്ചുമാറ്റി​. നിരവധി പേർക്ക്​ പരി​ക്കേറ്റു.


Keywords: Thiruvananthapuram, Kerala, News, Youth Congress, DYFI, Clash, Youth Congress-DYFI clash in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?