അമ്മ മരിക്കുമ്പോള്‍ കോവിഡ് നെഗറ്റീവ്: പ്രോട്ടോക്കോള്‍ ലംഘിച്ച് സംസ്‌കാരിച്ചെന്ന ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം

കൊച്ചി (www.evisionnews.co); കോവിഡ് ബാധമൂലമാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്‌കാരം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ കോവിഡ് നെഗറ്റീവായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മരിക്കുന്നതിനു മുന്‍പുതന്നെ രോഗം നെഗറ്റീവായിരുന്നു.മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്നാണ് മൃതദേഹം നാട്ടില്‍ കൊണ്ടു വരികയും സംസ്‌കരിക്കുകയും ചെയ്തതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എയിംസില്‍ നടത്തിയ പരിശോധനകളുടെ ഫലം ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാറുകള്‍ സംഭവിച്ചിരുന്നു. അതു പൂര്‍വസ്ഥിതിയില്‍ ആകാതിരുന്നതാണ് മരണകാരണം. ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് പറയാനാവില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?