'പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട, നല്ലതുവരട്ടെ'; ധോണിക്കും റെയ്‌നക്കും ആശംസയുമായി നടന്‍ സുരേഷ് ഗോപി

കൊച്ചി: (https://ift.tt/3fVLbJO) പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട നല്‍കി കൊണ്ട് നടനും എംപിയുമായ സുരേഷ് ഗോപി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച മുന്‍ ക്യാപ്റ്റന്‍ ധോണിക്കും റെയ്‌നക്കും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ ആശംസയറിയിച്ചു.  ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകളാണ് ഇരുവരുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

'ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍. എല്ലാ ഓര്‍മ്മകള്‍ക്കും, തീര്‍ച്ചയായും ട്രോഫികള്‍ക്കും വളരെ നന്ദി' സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

News, Kerala, Kochi, Sports, Entertainment, Actor, Cricket, Suresh Gopi wishes Dhoni and Raina

ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. പിന്നാലെ താനും വിരമിക്കുന്നതായി റെയ്‌ന ആരാധകരെ അറിയിക്കുകയായിരുന്നു.

ഇരുവരും വിരമിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. മുപ്പത്തി മൂന്നാം വയസില്‍ സുരേഷ് റെയ്‌നയും മുപ്പത്തി ഒന്‍പതാം വയസില്‍ ധോണിയുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കളിക്കളത്തിലെ ശാന്തമായ പെരുമാറ്റത്തിലൂടെ 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിശേഷണം സ്വന്തമാക്കിയ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു സുവര്‍ണയുഗത്തിനാണ് യഥാര്‍ത്ഥത്തില്‍ അന്ത്യമാകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകരെ കണ്ണീരണിയിച്ചാണ് എംഎസ് ധോണി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്. എല്ലാവരുടെയും ചിന്തകള്‍ക്കപ്പുറം ചിന്തിക്കുന്ന ധോണിയുടെ കരിയറിലെ നാടകീയത അദ്ദേഹം വിരമിക്കലിലും കാണിച്ചു. ആരും പ്രതീക്ഷിക്കാത്ത സമയത്ത് അപ്രതീക്ഷിതമായി ഒരു വിടവാങ്ങല്‍. പിന്നാലെ തീരെ പ്രതീക്ഷിക്കാതെ സുരേഷ് റെയ്‌നയും.

Keywords: News, Kerala, Kochi, Sports, Entertainment, Actor, Cricket, Suresh Gopi wishes Dhoni and Raina

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?