അവസാനവര്‍ഷ സര്‍വകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിക്ക് തിരിച്ചടി; പരീക്ഷയില്ലാതെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: (www.kvartha.com 28.08.2020) അവസാനവര്‍ഷ സര്‍വകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. പരീക്ഷകള്‍ നീട്ടിവയ്ക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു. 

മാത്രമല്ല പരീക്ഷയില്ലാതെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ലെന്നും ബുദ്ധിമുട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ക്കായി യുജിസിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.


അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയോ ഓഫ്ലൈന്‍ ആയോ സെപ്റ്റംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കാന്‍ യുജിസി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യംചെയ്താണു വിദ്യാര്‍ഥികള്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തരുത്. മുന്‍ പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവസാന വര്‍ഷത്തെ മാര്‍ക്ക് നിശ്ചയിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ഡെല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇല്ലെന്ന യുജിസി വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Keywords: Final-Year Exams To Be Held, Can't Promote Students Without It: Top Court, News, New Delhi, Supreme Court, Students, Education, Petition, Reject, UGC, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?