മുഖ്യമന്ത്രിക്കു പിന്നാലെ കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കോവിഡ്
മംഗളൂരു: (www.kasargodvartha.com 04.08. 2020) മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കു പിന്നാലെ കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യ തനിക്ക് കോവിഡ് പോസിറ്റീവായതായി അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍ പോവണമെന്നും മുന്‍മുഖ്യമന്ത്രിയായ അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ധരാമയ്യ. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
SUMMARY: Former Karnataka chief minister Siddaramaiah tests positive for Covid-19
Powered by Info News For You

Comments
Post a Comment