പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കനിവു കാത്ത് ദുരന്ത മുഖത്തൊരു കുടുംബം

മുളിയാര്‍: (www.kasargodvartha.com 11.08.2020) പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കനിവു കാത്ത് ദുരന്ത മുഖത്തൊരു കുടുംബം. മുളിയാര്‍ പഞ്ചായത്ത് മുണ്ടക്കൈയിലെ സുകുമാരന്‍ നായരുടെ കുടുംബമാണ് സ്വന്തം വീടിനു മുകളിലെ വന്‍ഭീഷണിയില്‍ ഉറക്കമില്ലാതെ കഴിയുന്നത്. അതിശക്തമായ കാലവര്‍ഷത്തില്‍ ഇതിനു പരിഹാരമില്ലാതെ മിഴിച്ചുനില്‍ക്കുകയാണ് കുടുംബം. 

കഴിഞ്ഞ വര്‍ഷമുണ്ടായ മണ്ണിടിച്ചിലില്‍ സുകുമാരന്റെ വീടിന്റെ ഒരു വശം തകര്‍ന്നിരുന്നു. ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പരാതിനല്‍കുകയും ചെറിയ സാമ്പത്തിക സഹായത്തോടൊപ്പം ആയിരം ലോഡ് മണ്ണ് നീക്കം ചെയ്യാനുള്ള പെര്‍മിറ്റും അനുവദിച്ചിരുന്നു. സുകുമാരന്റെ വീടിനു അരികിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കുന്നാണ് ഇദ്ദേഹത്തിന്റെ വീടിന് മുകളില്‍ ഉരുള്‍ പൊട്ടിയമാര്‍ന്നത്. ഇടിഞ്ഞു വീണ മണ്ണ് മാറ്റുമ്പോള്‍ പി.സി.കെ. ഉദ്യോഗസ്ഥര്‍ തടസവുമായി രംഗത്തുവരികയും അവര്‍ അടയാളപ്പെടുത്തിയ സ്ഥലത്തുള്ള മണ്ണ് മാത്രം നീക്കം ചെയ്യാനുള്ള അനുവാദം നല്‍കുകയുമാണ് ചെയ്ത്. 

തന്റെ വീടിനു ഭീഷണിയായ മണ്ണ് മുഴുവന്‍ മാറ്റാനുള്ള അനുവാദത്തിനു കേണപേക്ഷിച്ചിട്ടും അതനുവദിക്കാന്‍ പി സി കെ അധികൃതര്‍ തയ്യാറായില്ല. ഇപ്പോള്‍ അതിശക്തമായ കാലവര്‍ഷത്തില്‍ കുന്നിലെ മണ്ണില്‍ വിള്ളല്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. പി സി കെ അധികാരികള്‍ക്ക് വീണ്ടും മണ്ണുമാറ്റാനുള്ള അപേക്ഷ നല്‍കിയെങ്കിലും ഒരുകുടുംബത്തിന്റെ ജീവന്‍ രക്ഷിക്കുവാനുള്ള നടപടിക്കു പി സി കെ തയാറായിട്ടില്ല.

Keywords: Kasaragod, Kerala, News, Muliyar, Plantation Corporation, Threat, Landslide, Officers, PCK, Family needs mercy of Plantation corporation 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?