കുപ്രസിദ്ധ മോഷ്ടാവടക്കം രണ്ടു പേർ മോഷണത്തിനിടയിൽ പിടിയിൽ

 കാസർകോട്: (www.kasargodvartha.com 27.08.2020) നിരവധി മോഷണക്കേസിൽ പ്രതിയായ മോഷ്ടാവടക്കം രണ്ടു പേർ മോഷണത്തിനിടയിൽ പിടിയിൽ. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കോഴിക്കോട് തൊട്ടിപ്പാറയിലെ ഷൈജു എന്ന ഷിജു (42), മൂവാറ്റുപുഴയിലെ ശാഹിൽ ഹമീദ് (23) എന്നിവരെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. 

were arrested during a robbery


മല്ലികാർജുന ക്ഷേത്രത്തിനടുത്തെ പെട്ടിക്കട പൊളിച്ചത് കണ്ട് സംശയം തോന്നിയ ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജനാർദ്ദനൻ ആശുപത്രിക്ക് സമീപത്തെ മൊബൈൽ കടയിൽ ഇവർ മോഷ്ടിക്കുന്നത് കണ്ടെത്തുകയും ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച ഇവരെ പോലീസ് പിടികൂടുകയുമായിരുന്നു. 

അബ്ദുൽ അൻവർ എന്നയാളുടെ വൺ ട്യൂൺസ് മൊബൈൽ കടയിൽ നിന്ന് ഒരു ലക്ഷം രൂപയും നിരവധി മൊബൈൽ ഫോണും നഷ്ടപ്പെട്ടതായും ഗണേഷിന്റെ പെട്ടിക്കടയിൽ നിന്നും നിരവധി സാധനങ്ങൾ മോഷ്ടാക്കൾ അടിച്ചു മാറ്റിയതായും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഷൈജു നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പോലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. 


Keywords: News, Kerala, Kasaragod, Police, Robbery, Shop, Case, Arrest, Thief,  Two people, including the Notorious thief, were arrested during a robbery



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?