പെട്ടിമുടി ദുരന്തം: കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരാന്‍ കലക്ടറുടെ തീരുമാനം
ഇടുക്കി: (www.kvartha.com 23.08.2020) രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരാന്‍ കലക്ടറുടെ തീരുമാനം. ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റ നേത്യത്വത്തില്‍ കൂടിയ യോഗത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന വീണ്ടും നടത്താന്‍ തീരുമാനിച്ചത്. ഇനി കണ്ടെത്താനുള്ളത് ഒരു പുരുഷനും മൂന്ന് സ്ത്രീകളെയുമാണ്. പെട്ടിമുടി അപകടത്തില്‍പ്പെട്ട 70 പേരില്‍ 65 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടിയ ഭാഗത്തുനിന്ന് 34 പേരെയും സമീപത്തെ പെട്ടിമുടി പുഴയില്‍ നിന്നും 31 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.
നിലവില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. മാത്രമല്ല തെരച്ചില്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതും, കാട്ടാനകള്‍ ഉള്ളതും തെരച്ചിലിന് തടസമാകുന്നു. ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, എം.പി ഡീന്‍ കുര്യാക്കോസ്, എം എല്‍ എ എസ് രാജേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ കറുപ്പസ്വാമി, സുരേഷ്, ഡിവൈഎസ്പി രമേഷ് കുമാര്‍, സെക്രട്ടറി അജിത്ത് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: Idukki, News, Kerala, District Collector, Dead body, Accident, Pettimudi landslide Collector to continue the search for dead bodies
Powered by Info News For You

Comments
Post a Comment