താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മമ്മൂട്ടി; കണ്ണുതള്ളി ആരാധകര്‍, ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായി ചിത്രം

കൊച്ചി: (https://ift.tt/3avCnZU) ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ ചിത്രം. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ താരമിട്ട രണ്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. യുവാക്കളെപ്പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. 

താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. വീട്ടില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. 

News, Kerala, Kochi, Social Netwok, Cinema, Mammootty, Entertainment, Facebook, Instagram, Photo, Mammootty workout image viral in Social Media

സിനിമ താരങ്ങള്‍ അടക്കം നിരവധി പേര്‍ ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ?' എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടന്‍ ഷറഫുദ്ദീന്റെ കമന്റ്. 'എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു' നടന്‍ ആന്‍സന്‍ പോള്‍ കമന്റ് ചെയ്യുന്നു.  'ഞങ്ങള്‍ക്ക് ചാന്‍സ് തരില്ലല്ലേ ' എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം. 'ചുള്ളന്‍ മമ്മൂക്ക'യെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറയുന്നത്.

കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവതാരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Keywords: News, Kerala, Kochi, Social Netwok, Cinema, Mammootty, Entertainment, Facebook, Instagram, Photo, Mammootty workout image viral in Social Media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?