പയ്യന്നൂരില്‍ ഷോക്കേറ്റ് സിനിമാ പ്രവര്‍ത്തകന്‍ മരിച്ചു

പയ്യന്നൂര്‍: (https://ift.tt/30Q0PSJ) കോവിഡ് നിയന്ത്രങ്ങളായതിനാല്‍ ഉപജീവനത്തിനായി പുറം പണിക്ക് പോയ ചലച്ചിത്ര സാങ്കേതിക വിദ്യ പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. രജപുത്ര ഫിലിം സിറ്റി യൂണിറ്റിലെ സീനിയര്‍ ഇലക്ട്രിഷ്യനാണ് ഷോക്കേറ്റു മരിച്ചത്.

ഏഴിമല നാവിക അക്കാദമിയിലെ കരാര്‍ ജോലി ചെയ്യവേ പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കെ.യു പ്രസാദാണ് (42) ഷോക്കേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അതിശക്തമായ വൈദ്യുതാഘാതമേറ്റ പ്രസാദ് ആശുപത്രിയിലേക്കു പോകും വഴിയാണ് മരിച്ചത്.


പരേതനായ കല്ലിടില്‍ കൃഷ്ണപ്പൊതുവാളുടെയും കെ യു ശാന്തയുടെയും മകനാണ്. ഭാര്യ: രാജേശ്വരി. മക്കള്‍: പ്രാര്‍ത്ഥന, ശ്രേയസ്സ്. സഹോദരങ്ങള്‍: കെ.യു പ്രഭാകരന്‍, കെ.യു പ്രദീപന്‍ (മെക്കാനിക്), കെ.യു മണി (ഇലക്ട്രീഷന്‍). പ്രസാദിന്റെ വിയോഗത്തില്‍ മാക്ട ഫെഫ്ക ഭാരവാഹികള്‍ അനുശോചിച്ചു.


Keywords: Kannur, Payyannur, Kerala, News, Film, Death, Electricity, Shocket film Activist dies in Payyanur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?