രാമക്ഷേത്രത്തിലെ ഒരു പൂജാരിയ്ക്ക് കൂടി കോവിഡ്, മുഖ്യ പൂജാരി ക്വാറന്റീനില്‍
ദേശീയം (www.evisionnews.co): അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെയാണ് രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തില്‍ പോയി. രാമക്ഷേത്ര ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെ പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. പ്രേംകുമാര്‍ തിവാരിയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാമക്ഷേത്രത്തില്‍ സ്ഥിരമായി പൂജ ചെയ്യുന്ന പുരോഹിതര്‍ ആരും ഭൂമി പൂജ ചടങ്ങില്‍ ഉണ്ടായേക്കില്ലെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
Powered by Info News For You

Comments
Post a Comment