എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന് മറുപടി, സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 30.08.2020) മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് മിഷന്‍ കമ്മീഷനെയും ക്രമക്കേടിനേയും കുറിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍ രണ്ട് മന്ത്രിമാര്‍ ശരിവച്ചിട്ടുണ്ട്. എന്നിട്ടും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് വന്നാലും തനിക്കോ ഓഫീസിന്നോ ബന്ധമില്ലെന്നാണ് സ്ഥിരം മറുപടിയെന്നും വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയവരെ പോലെയാണെന്നും ചെന്നിത്തല പറഞ്ഞു. 

ആരോപണം ഉന്നയിക്കുന്നവര്‍ക്ക് വിഭ്രാന്തിയെന്ന് പറയുന്നു. മാധ്യമ ഉപദേഷ്ടാവിനെ പോലും തള്ളിക്കളഞ്ഞത് കഷ്ടമായിപ്പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തേ പി എസ് സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. കുടുംബത്തില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Thiruvananthapuram, News, Kerala, Ramesh Chennithala, CM, Pinarayi Vijayan, Ramesh Chennithala against CM Pinarayi Vijayan

Keywords: Thiruvananthapuram, News, Kerala, Ramesh Chennithala, CM, Pinarayi Vijayan, Ramesh Chennithala against CM Pinarayi Vijayan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?