കാസർകോട് മത്സ്യ മാർകറ്റിൽ മീനുമായി വന്ന പത്തോളം ലോറികൾ പോലീസ് തടഞ്ഞു

കാസർകോട്: (https://ift.tt/2E6pR7H) കാസർകോട് മത്സ്യ മാർകറ്റിൽ മീനുമായി വന്ന പത്തോളം വണ്ടികൾ പോലീസ് തടഞ്ഞു. മത്സ്യമിറക്കുന്നതിന് പോലീസ് അനുവദിച്ചില്ലെന്നും വണ്ടികളുടെ താക്കോൽ പോലീസ് ഊരിയെടുത്ത് കൊണ്ടുപോയെന്നും പരാതി.


ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. ഈ സംഭവം മത്സ്യ വ്യാപാരികളും പോലീസും തമ്മിൽ വാക് തർക്കത്തിന് ഇടയായി. മാത്രമല്ല വണ്ടികളുടെ താക്കോൽ പോലീസ് കൊണ്ടുപോയതിനാൽ വണ്ടികൾ മാറ്റിപാർപ്പിക്കാൻ പറ്റാതെ മത്സ്യ മാർക്കറ്റ് റോഡിൽ തന്നെ കിടക്കുകയാണ്.

സംഭവത്തിൽ ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് ആൻഡ് കമ്മീഷൻ ഏജന്റ് ജില്ലാ സെക്രട്ടറി എസ് കെ തങ്ങൾ, മേഖല സെക്രട്ടറി നഈമുദ്ദീൻ എന്നിവർ പ്രതിഷേധം അറിയിച്ചു. മറ്റു ജില്ലകളിലും കാസർകോട്ടെ മറ്റു മത്സ്യ മാർക്കറ്റുകളിലും വിൽപ്പനയ്ക്ക് അനുമതി കൊടുക്കുമ്പോൾ കാസർകോട് മത്സ്യ മാർക്കറ്റിൽ മാത്രം പോലീസ് എന്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. മാർക്കറ്റ് റോഡ് കണ്ടെെന്‍മെന്‍റ് സോൺ അല്ലെന്നും മത്സ്യ തൊഴിലാളികൾ പട്ടിണിയിലാണെന്നും അസോസിയേഷൻ അംഗങ്ങൾ പറയുന്നു. മാത്രമല്ല വിൽപന അനുവദിക്കാതെ നിൽക്കുന്നത് ഏറെ പ്രയാസകരമാണെന്നും അവർ അറിയിച്ചു. 
Keywords: News, Kerala, Kasaragod, Fish Market, Complaint, Vehicles, Police, Police Stopped  about 10 Lorries in Kasaragod Fish Market
 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?