ചരിത്രത്തെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ പിന്തുടര്‍ന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂര്‍ രാജന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 15.08.2020) പുനലൂര്‍ രാജന്‍ ചരിത്രത്തെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ പിന്തുടര്‍ന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ബഷീര്‍, എസ് കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദര്‍ഭങ്ങള്‍ ചിത്രങ്ങളിലൂടെ രാജന്‍ അനശ്വരമാക്കി. ഇഎംഎസ് ഉള്‍പ്പെടെയുള്ള സമുന്നത രാഷ്ട്രീയ നേതാക്കളെയും രാജന്‍ ക്യാമറയുമായി പിന്തുടര്‍ന്നിരുന്നു. 

സാഹിത്യകാരന്മാരുമായി എന്ന പോലെ ഇടതുപക്ഷ നേതാക്കളുമായും അദ്ദേഹം ഉറ്റബന്ധം പുലര്‍ത്തി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകള്‍ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകര്‍ നമുക്ക് അധികമില്ല. പുനലൂര്‍ രാജന്റെ വേര്‍പാട് സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Chief Minister, Pinarayi Vijayan, Pinarayi Vijayan, Punalur Rajan was a photographer who pursued history with political insight: Chief Minister

Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi Vijayan, Pinarayi Vijayan, Punalur Rajan was a photographer who pursued history with political insight: Chief Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?