ആഘോഷത്തില്‍ ഇളവില്ല; തിരുവോണ ദിവസമടക്കം മൂന്ന് ദിവസം കേളത്തില്‍ മദ്യവില്‍പ്പനയില്ല

കേരളം (www.evisionnews.co): കേരളത്തില്‍ അടുത്ത് മൂന്നുദിവസം മദ്യവില്‍പ്പന ഉണ്ടാകില്ല. സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം അടുത്ത മൂന്ന് ദിവസം മദ്യവില്‍പ്പന ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിച്ചു. സാധാരണ ആഘോഷ നാളുകളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് നല്‍കാറുള്ള ഇളവാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും.
 
ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് നേരത്തെ തന്നെ തിരുവോണ ദിവസം അവധി നല്‍കിയിരുന്നു. അതേസമയം ബെവ്ക്യൂ ആപ്പ് വഴി ആളുകള്‍ക്ക് മദ്യം വാങ്ങാം. പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും. ഓണം കണക്കിലെടുത്ത് എക്സൈസ് വകുപ്പ് സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?