പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ബന്ധുവിനായി പൊലീസ് അന്വേഷണം ശക്തമാക്കി
കണ്ണൂര്‍: (www.kvartha.com 18.08.2020) നീലേശ്വരം പീഡന കേസിന് ശേഷം കണ്ണൂരിലും പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെതിരെയാണ് പോക്സോ കേസെടുത്തത്. ഏമ്പേറ്റിലെ സഹോദരിമാരുടെ പരാതിയിലാണ് ബന്ധുകൂടിയായ പ്രതിക്കെതിരെ കേസെടുത്തത്. 2016 മുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതി.
ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളുടെ അച്ഛനുമമ്മയും വേര്‍പിരിഞ്ഞാണ് താമസം. പെണ്‍കുട്ടികള്‍ അമ്മയോടൊപ്പമാണ്. ഈയവസരം മുതലാക്കിയാണ് ബന്ധു കൂടിയായ പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കൗണ്‍സലിങ്ങിനെ തുടര്‍ന്ന്കുട്ടികള്‍ വിവരം പുറത്തു പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയായിരുന്നു. കുട്ടികളുടെപരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്തത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പരിയാരം സിഐ കെ വി ബാബു പറഞ്ഞു.
Keywords: Kerala, News, Girl, Minor girls, Complaint, Police, Case, Molestation against minor girls: Police say the accused will be arrested soon
Powered by Info News For You

Comments
Post a Comment