കോവിഡ് മാനദണ്ഡം ലംഘിച്ച് റോഡരികിൽ മീൻ വില്പന; നാല് പേർക്കെതിരെ കേസ്; ഗതാഗത തടസം സൃഷ്ടിച്ചതായും പൊലീസ്
കാസർകോട്: (www.kasargodvarrtha.com 17.08.2020) കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മീൻ വില്പന നടത്തിയ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള പഴയ മിലൻ ടാകീസിന് മുൻവശത്താണ് മീൻ വിൽപന നടത്തിയിരുന്നത്.
പൊവ്വൽ മാസ്തിഗുഡ്ഡെയിലെ ഹാഷിം , ദേളിയിലെ ജയരാജ്, നായന്മാർമൂലയിലെ ഹസൈനാർ, ആലംപാടിയിലെ ഹമീദ് എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്.

മീൻ വിൽക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന കുറ്റം ചുമത്തിയാണ് കേസ്. ജനങ്ങൾ കൂട്ടം കൂടി നിന്നാണ് മീൻ വാങ്ങിയിരുന്നത്. സാമൂഹിക അകലം പോലും പാലിച്ചിരുന്നില്ല. മാത്രമല്ല ജനങ്ങൾ ദേശീയ പാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് പലരും വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
Powered by Info News For You

Keywords: Kerala, News, Kasargod, Fish, Sale, Roadside, New Bus Stand, Vehicles, COVID, Norms, Police, Case, Sale of fish by COVID norms; Case against four.
< !- START disable copy paste -->Powered by Info News For You
Comments
Post a Comment