മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ അപ്രത്യക്ഷമായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി

ന്യൂഡെല്‍ഹി: (https://ift.tt/2PZK2pV) കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ ഗൂഗിള്‍ പേ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ഇതേ സമയം പ്ലേ സ്റ്റോറിന്റെ വെബ് സൈറ്റില്‍ പേ ആപ്പ് ലഭ്യമായിരുന്നു. പുതിയ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ പേ തിരിച്ചെത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ് എന്നാണ് വിവരം. 

News, National, India, New Delhi, Technology, Business, Finance, Google Pay, Google Play Store, Issue solved- Google Pay is back in the Play Store

പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ പേ ലഭിക്കുന്നില്ലായിരുന്നു എന്നതാണ് ഉയര്‍ന്ന പ്രധാന പരാതി. എന്നാല്‍ ഗൂഗിള്‍ പേ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അപ്പോഴും സെര്‍ച്ചില്‍ ഗൂഗിള്‍ പേ കാണിക്കുന്നുണ്ടായിരുന്നു. സംഭവം നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവരം പങ്കുവച്ചിട്ടുണ്ടുണ്ടായിരുന്നു.

ഉപയോക്താക്കളുടെ പരാതി ശ്രദ്ധയില്‍ പെട്ട ഗൂഗിള്‍ പേ ഇന്ത്യ ചില ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് പ്ലേ സ്റ്റോറില്‍ കാണാന്‍ സാധിക്കുന്നില്ലെന്നും ഈ പ്രശ്‌നം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിങ്കളാഴ്ച രാത്രി ഗൂഗിള്‍ പേ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ട് അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ ഉണ്ടായത് എന്ന് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

അതേ സമയം എസ്ബിഐയുടെ യുപിഐ സര്‍വറുകള്‍ പണിമുടക്കിയത് ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തുന്നതില്‍ കഴിഞ്ഞ വാരം വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഒരാഴ്ചയായി  ഇതിന് പിന്നാലെ എസ്ബിഐ അധികൃതര്‍ തകരാര്‍ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആപ്പ് അപ്രത്യക്ഷമായ പ്രശ്‌നം ഉടലെടുത്തത്. പ്രശ്‌നമുണ്ടായിരുന്ന സമയം  ഗൂഗിള്‍ പേ വഴി പണമിടപാട് നടത്താന്‍ പ്രയാസമുണ്ടെന്നും ചിലര്‍ പരാതി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Keywords: News, National, India, New Delhi, Technology, Business, Finance, Google Pay, Google Play Store, Issue solved-  Google Pay is back in the Play Store

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?