പണത്തിന് വേണ്ടി അമ്മയെ ശ്വാസംമുട്ടിച്ച് കൊന്നു, മൃതദേഹം വീട്ടിലെ സോഫയ്ക്കുള്ളില്‍ ഒളിപ്പിച്ചു; സമ്പാദ്യം മുഴുവന്‍ അപഹരിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കെയ്‌റോ: (www.kvartha.com 24.08.2020) പണത്തിന് വേണ്ടി അമ്മയെ ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം വീട്ടിലെ സോഫയ്ക്കുള്ളില്‍ ഒളിപ്പിച്ചു. അമ്മയുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കാനായി ക്രൂരമായ കൊലപാതകം നടത്തിയ ഈജിപ്ഷ്യന്‍ യുവാവ് അറസ്റ്റില്‍. പ്രോസിക്യൂഷന്‍ കസ്റ്റഡില്‍ വിട്ട പ്രതിയെ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതിയെ സിദി ബിഷ്‌റിലെ മഹ്മൂദ് അല്‍ ബന്ന സ്ട്രീറ്റിലെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. അമ്മയെ സോഫയിലേക്ക് തള്ളിയിട്ട ശേഷം ബോധം മറയുന്നത് വരെ ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. 

മരണം ഉറപ്പാക്കിയ ശേഷം തല പ്ലാസ്റ്റിക് ബാഗ് കൊണ്ട് പൊതിഞ്ഞു. ബാന്‍ഡേജ് ചുറ്റിയ ശേഷം മൃതദേഹം സോഫയിലെ സ്റ്റോറേജ് ക്യാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. അമ്മയെ കാണാന്‍ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന തന്റെ സഹോദരന്മാര്‍ സംഭവം അറിയാതിരിക്കാനായിരുന്നു ഇത്. അമ്മയുടെ സമ്പാദ്യം മുഴുവന്‍ അപഹരിച്ചാണ് പ്രതി കടന്നുകളയാന്‍ ശ്രമിച്ചത്. വിവാഹമോചിതനായ മകനും അയാളുടെ മക്കളും അമ്മയുടെ പെന്‍ഷന്‍ പണം കൊണ്ടാണ് ജീവിച്ചിരുന്നത്. 

News, World, Arrest, Arrested, Youth, Killed, Crime, Man kills mum, hides body in sofa, robs savings

ഇതിന് പകരം ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ അമ്മ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ട തര്‍ക്കത്തിനൊടുലാണ് അമ്മയെ കൊന്നത്. പിറ്റേദിവസം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് സോഫയ്ക്കുള്ളില്‍ ഒളിപ്പിച്ചത്. അമ്മയെ കാണാനില്ലെന്ന് സഹോദരന്മാരെയും അറിയിച്ചു. 

Keywords: News, World, Arrest, Arrested, Youth, Killed, Crime, Man kills mum, hides body in sofa, robs savings


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?