Skip to main content

ഡെല്‍ഹിയില്‍ ഏറ്റുമുട്ടലിനിടെ ദാഇഷ് പ്രവര്‍ത്തകന്‍ പിടിയില്‍; പിടിയിലായത് രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെ; ഇയാളില്‍ നിന്നും സ്ഫോടക വസ്തുക്കളും തോക്കും പിടിച്ചെടുത്തു

ന്യൂഡെല്‍ഹി: (www.kvartha.com 22.08.2020) ഡെല്‍ഹിയില്‍ ഏറ്റുമുട്ടലിനിടെ ദാഇഷ് പ്രവര്‍ത്തകന്‍ പിടിയില്‍. വെള്ളിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായും ഡെല്‍ഹി പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് സിംഗ് കുശ്വ വ്യക്തമാക്കി. ഒരു തോക്കും പിടിച്ചെടുത്തു. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

ഉത്തര്‍പ്രദേശിലെ ബാലാപൂര്‍ നിവാസിയായ അബു യൂസഫ് എന്നയാളെയാണ് വെള്ളിയാഴ്ച രാത്രി ധൗല ക്വാന്‍ പരിധിയില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ ഡെല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. ധൗല ക്വാന്‍, കരോല്‍ ബാഗിലേയും കുന്നിന്‍ പ്രദേശത്ത് അക്രമം നടത്തുമെന്ന് പൊലീസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്നു പ്രതിയെ സംശയം തോന്നി തടഞ്ഞുനിര്‍ത്തുകയായിരുന്നു. 

തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. ഇതേക്കുറിച്ച്  കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അബു യൂസഫിന്റെ അറസ്റ്റിന് പിന്നാലെ ഡെല്‍ഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍എസ്ജിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ദാഇഷുമായി ബന്ധമുള്ളതിന്റെ പേരില്‍ ഒരു ഡോക്ടര്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡെല്‍ഹിയിലും ദാഇഷ് പ്രവര്‍ത്തകന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.

Keywords: Daish operative held in Delhi after police encounter, New Delhi, News, Attack, Gun, Police, National.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?