പുല്ല് അരിയുന്നതിനിടെ ഷോക്കേറ്റ് വൃദ്ധ മരിച്ചു
പിലിക്കോട്: (www.kasargodvartha.com 25.08.2020) പുല്ല് അരിയുന്നതിനിടെ ഷോക്കേറ്റ് വൃദ്ധ മരിച്ചു. കാലിക്കടവ് എച്ചികൊവ്വൽ ക്ലബ്ബിന് സമീപത്തെ മുണ്ടയിൽ കുഞ്ഞിപ്പാറു (75) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30നാണ് അപകടം. വീടിനടുത്ത പമ്പ് ഹൗസിൻ്റെ പരിസരത്ത് പുല്ലരിഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. പരിസരവാസികൾ ചേർന്ന് ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഇ കുഞ്ഞിരാമനാണ് ഭർത്താവ്.
മക്കൾ: സുകുമാരൻ, രാഗിണി, പത്മിനി, ശ്രീജ. മരുമക്കൾ: ശ്രീജ, കുഞ്ഞമ്പു, മധു, പുരുഷു.
Keywords: Kerala, News, Kasargod, Pilicode, Accident, Woman, Death, Electrocuted, Old woman electrocuted while mowing the grass.
Powered by Info News For You
Comments
Post a Comment