വിമാനം പോലെ ആകാശത്തിലൂടെയും ഓടിക്കാം; ജപ്പാനില്‍ പറക്കും കാര്‍ പ്രദര്‍ശനം

ടോക്യോ: (https://ift.tt/31Bl7ji) ടെക്നോളജി രംഗത്ത് വന്‍ മാറ്റത്തിനു വഴിവച്ചേക്കാവുന്ന ഒരു നീക്കത്തെക്കുറിച്ചാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. പതിറ്റാണ്ടുകളായി മനുഷ്യര്‍ താലോലിക്കുന്ന സ്വപ്നങ്ങളിലൊന്നാണ് റോഡുകളിലൂടെ വാഹനമോടിക്കുന്ന രീതിയില്‍ പാറി നടക്കാവുന്ന ഒരു ചെറിയ ആകാശ വാഹനം. ലോകത്തിന്ന് നിരവധി ഫ്ളൈയിങ് കാര്‍ പദ്ധതികള്‍ ഉണ്ട്. അവിയലൊന്നാണ് ജപ്പാനിലെ സ്‌കൈഡ്രൈവ്. ഒരാളുമായി തങ്ങളുടെ പറക്കും കാറിന്റെ കന്നിപ്പറക്കല്‍ വിജയകരമായി നടത്തിക്കാണിച്ചിരിക്കുകയാണ് സ്‌കൈഡ്രൈവ്. 

News, World, Japan, Tokyo, Technology, Flying Car, Japan’s ‘flying car’ gets off ground, with a person aboard

ആദ്യ പറക്കലിന്റെ വീഡിയോ മാത്രമാണ് കമ്പനി പത്രലേഖകര്‍ക്ക് കാണിച്ചു കൊടുത്തത്. തങ്ങളുടെ കാര്‍ 2023ല്‍ പുറത്തിറക്കാനായേക്കുമെന്നാണ് കമ്പനി കരുതുന്നത്. നൂറിലേറെ ഫ്ളൈയിങ് കാര്‍ നിര്‍മാതാക്കളാണുള്ളത്. ഇവരില്‍ തങ്ങള്‍ മാത്രമാണ് ഇതുവരെ ഒരു കാര്‍ ഒരാളുമായി വിജയകരമായി പറപ്പിച്ചത് എന്നാണ് കമ്പനിയുടെ അവകാശവാദം. 

തങ്ങളുടെ കാറിന് ഇപ്പോള്‍ 10 മിനിറ്റുമാത്രമാണ് പറന്നു നില്‍ക്കാനാകുക. എന്നാല്‍, അതിന് 30 മിനിറ്റ് പറക്കാനായാല്‍ പല പ്രയോജനങ്ങളും ഉണ്ടാകുമെന്നും കമ്പനി അറിയിക്കുന്നു.

Keywords: News, World, Japan, Tokyo, Technology, Flying Car, Japan’s ‘flying car’ gets off ground, with a person aboard

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?