മാക്കൂട്ടം ചുരം പാതയിലൂടെ എത്തുന്നവര്‍ക്ക് സ്റ്റിക്കര്‍ പതിക്കും: കടുത്ത നിരീക്ഷണമേര്‍പ്പെടുത്തി പൊലീസും ആരോഗ്യ വകുപ്പും

കണ്ണൂര്‍: (www.kvartha.com 14.08.2020) കണ്ണൂര്‍-കുടക് അന്തര്‍ സംസ്ഥാന പാതയായ മാക്കൂട്ടംചുരം റോഡ് യാത്രാ വാഹനങ്ങള്‍ക്കായി  തുറന്നു കൊടുത്തതോടെ പൊലീസും ആരോഗ്യ വകുപ്പും നിരീക്ഷണം ശക്തമാക്കി. കര്‍ണ്ണാടകത്തില്‍ നിന്നും ഇതുവഴി ആദ്യ ദിനത്തില്‍ എത്തിയത് മുന്നൂറോളം യാത്രക്കാരാണ്. ചരക്ക് വാഹനങ്ങള്‍ക്കായി  കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ പ്രവേശനാനുമതി നല്‍കിയിരുന്നെങ്കിലും ഇരുന്നൂറോളം വാഹനങ്ങള്‍ വ്യാഴാഴ്ച ഇതുവഴി എത്തിയാതായി റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

കോവിഡ് ജാഗ്രതാ പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തു വരുന്നവര്‍ക്ക് മാത്രമാണ് കേരളാ-കര്‍ണാടകാ അതിര്‍ത്തിയിലെ കൂട്ടുപുഴ പാലം കടന്നു വരാന്‍ അനുമതി നല്‍കിയിരുന്നത്. ഇങ്ങനെ എത്തുന്ന വരെ മുഴുവന്‍ കിളിയന്തറയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വീടുകളിലേക്ക് വിട്ടത്. യാത്രക്കാരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അതാത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലും ആരോഗ്യം പ്രവര്‍ത്തകര്‍ക്കും കൈമാറി. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കും. 

Kannur, News, Kerala, Police, Vehicles, Sticker will be affixed to the vehicles entering Makkoottam

ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെയും സിഐ എ കുട്ടികൃഷ്ണന്റെയും നേതൃത്വത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ, നിരീക്ഷണ നടപടികള്‍ വിലയിരുത്തി. കുടകില്‍ നിന്ന് എത്തുന്ന യാത്രാ വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കുന്ന സംവിധാനവും അടുത്ത ദിവസം ആരംഭിക്കും. ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കും ഡാറ്റ എന്‍ട്രിക്കും വിധേയമാകുന്നവര്‍ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടയില്‍ വഴിയില്‍ ഇറങ്ങാതിരിക്കാനും വാഹനം തിരിച്ചറിയുന്നതിനും വേണ്ടിയാണ് സ്റ്റിക്കര്‍ പതിപ്പിക്കുന്നത്. കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്നവര്‍ക്കും കര്‍ണ്ണാടകയുടെ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Kannur, News, Kerala, Police, Vehicles, Sticker will be affixed to the vehicles entering Makkoottam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?