സൗദിയില്‍ ഡാമില്‍ മുങ്ങിമരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

റിയാദ്: (www.kvartha.com 23.08.2020) സൗദിയില്‍ ഡാമില്‍ മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സൗദി സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമാണ് താഇഫിലെ വാദി സാബ് ഡാമില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഡാമിന്റെ ആഴമേറിയ ഭാഗത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് മക്ക റീജ്യന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ ഖര്‍നി അറിയിച്ചു.

ഡാമിന്റെ ഒരു ഭാഗത്ത് നിന്ന് വസ്ത്രങ്ങള്‍ കണ്ടെടുത്തതിനാല്‍ പിന്നീട് തെരച്ചില്‍ ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. റെഡ് ക്രസന്റ്, പൊലീസ്, സുരക്ഷാ പട്രോള്‍ എന്നിവ അണിചേര്‍ന്ന തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Riyadh, News, Gulf, World, Dead body, Police, Bodies of two drowning victims recovered from Taif dam

Keywords: Riyadh, News, Gulf, World, Dead body, Police, Bodies of two drowning victims recovered from Taif dam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?