ഏഴു മാസം പ്രായമായ കുഞ്ഞിൻ്റെ തൊണ്ടയിൽ നിന്ന് പിൻ പുറത്തെടുത്തു

കണ്ണൂർ: (www.kvartha.com 11.08.2020) ഏഴു മാസം പ്രായമുള്ള കുഞ്ഞിൻ്റെ തൊണ്ടയിൽ നിന്ന് പിൻ എടുത്ത് ചാല ആസ്റ്റർ മിമ്സിലെ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മുൻപിൽ അത്ഭുതമായി മാറി. മിമ്സിലെ  ഇ എൻ ടി സർജൻ ഡോക്ടർ രാമകൃഷ്ണനാണ് പിൻ അതിവിദഗ്ദ്ധമായി പുറത്തെടുത്തത്. കണ്ണുർ സിറ്റി സ്വദേശി ത്രിഗോളിൻ്റെ തൊണ്ടയിലാണ് കളിക്കുന്നതിനിടെ ആകസ്മികമായി പിൻ കുടുങ്ങിയത്‌.


ഉടൻ രക്ഷിതാക്കൾ തൊട്ടടുത്ത കണ്ണുർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒന്നും ചെയ്യാനായില്ല. തുടർന്ന് ജില്ലാ  ആശുപത്രിയിലെ ഒരു ഹെഡ് നഴ്സിൻ്റെ സഹായത്തോടെ ചാല മിമ് സിലെത്തിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടിയന്തിര ചികിത്സയ്ക്കു വിധേയമാക്കിയാണ് പിൻപുറത്തെടുത്തത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.

Keywords: Kerala, News, Kannur, Hospital, Child, Pin, Surgery, Throat, MIMs, Doctor, Parents, Pin taken out of the baby's throat.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?