കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് ഒരുവര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു; റണ്‍വേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാന്‍ഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും ഏവിയേഷന്‍ കണ്ടെത്തിയിരുന്നു
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് ഒരുവര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നു; റണ്‍വേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാന്‍ഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും ഏവിയേഷന്‍ കണ്ടെത്തിയിരുന്നു; എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി
തിരുവനന്തപുരം: (www.kvartha.com 08.08.2020) കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ ലാന്‍ഡിങ് സുരക്ഷിതമല്ലെന്ന് ഒരുവര്‍ഷം മുന്‍പുതന്നെ മുന്നറിയിപ്പു ലഭിച്ചിരുന്നതായി വിവരം. റണ്‍വേയുടെ മിനുസം കൂടുതലാണെന്നും മഴക്കാലത്ത് ലാന്‍ഡിങ്ങിനിടെ അപകടസാധ്യതയുണ്ടെന്നും കഴിഞ്ഞ വര്‍ഷം ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കിലും അതു ഫലപ്രദമായില്ലെന്നാണ് കഴിഞ്ഞദ്വസത്തെ അപകടത്തില്‍ നിന്നു വ്യക്തമാകുന്നത്.
റണ്‍വേയുടെ പ്രതലത്തില്‍ റബറിന്റെ സാന്നിധ്യം കൂടുതലാണെന്നായിരുന്നു ഡിജിസിഎയുടെ കണ്ടെത്തല്‍. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ റണ്‍വേയിലെ ഘര്‍ഷണത്തോത് മറ്റു വിമാനത്താവളങ്ങളേക്കാള്‍ കൂടുതലായി നിലനിര്‍ത്തണമെന്നായിരുന്നു ഡിജിസിഎ നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് റബര്‍ നീക്കം ചെയ്യാനുള്ള മെഷീനുകള്‍ വാങ്ങിയാണ് അറ്റകുറ്റപ്പണി നടത്തിയത്.
റണ്‍വേയില്‍ മഴവെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളിലും പോരായ്മകളുണ്ടായിരുന്നുവെന്നാണ് സൂചന. ചില ഭാഗങ്ങളില്‍ അനുവദിനീയമായതിലും കൂടുതല്‍ ചെരിവുണ്ടായിരുന്നു. കാറ്റിന്റെ ഗതി അറിയാനുള്ള ഡിസ്റ്റന്റ് ഇന്‍ഡിക്കേഷന്‍ വിന്‍ഡ് എക്വിപ്‌മെന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ഡിജിസിഎ കണ്ടെത്തിയിരുന്നു.
2011 ല്‍ രാജ്യസഭയില്‍ കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥ രേഖാമൂലം അറിയിച്ചിരുന്നു. മംഗളൂരു, ലേ, കുളു, ഷിംല, പോര്‍ട്ബ്ലയര്‍, അഗര്‍ത്തല, ജമ്മു, പട്ന, ലത്തൂര്‍ എന്നിവയാണു സുരക്ഷാ ഭീതി നിലനില്‍ക്കുന്ന മറ്റു വിമാനത്താവളങ്ങള്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും പ്രധാന പ്രശ്‌നമായി ഉന്നയിച്ച റണ്‍വേ വീതി കൂട്ടാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല.
വിമാന സര്‍വീസുകളുടെ കാര്യത്തില്‍ ക്രിട്ടിക്കല്‍ വിമാനത്താവളങ്ങള്‍ എന്ന വിഭാഗത്തിലാണ് കോഴിക്കോടിനെ ഉള്‍പ്പെടുത്തിയിരുന്നത്.
വിമാനത്താവളത്തിലെ സംവിധാനങ്ങള്‍, സൗകര്യങ്ങള്‍, നടപടിക്രമങ്ങള്‍, ഭൂമിശാസ്ത്രം തുടങ്ങിയവ വിലയിരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. ഫ് ളൈറ്റ് ഓപ്പറേഷന്‍ ഡയറക്ടറേറ്റ്, എയറോഡ്രോം സ്റ്റാന്‍ഡേര്‍ഡ് ഡയറക്ടറേറ്റ് എന്നിവയില്‍ നിന്നുള്ള വിദഗ്ധരാണു റിപ്പോര്‍ട്ട് തയാറാക്കിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Keywords: Runway 10 of Kozhikode airport unsafe, expert warned 9 years ago,Kozhikode,News,plane,Accident,Accidental Death,Trending,Kerala.
Powered by Info News For You

Comments
Post a Comment