പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനവുമായി എഡ്യൂ വേള്‍ഡ് ഇന്റര്‍നാഷണല്‍


കാസര്‍കോട് (www.evisionnews.co): കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ 155 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം നല്‍കാന്‍ എഡ്യൂവേള്‍ഡ് ഇന്റര്‍നാഷണല്‍. ഇരുപത് വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന എഡ്യൂവേള്‍ഡ് ഈവര്‍ഷം കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി പഠനം നല്‍കുന്നത്.

തെരഞ്ഞെടുക്കുന്ന അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ കോഴ്‌സ് ഫീസ് സൗജന്യമായി നല്‍കുന്നു. പിന്നിടുള്ള 50 വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷ ഫീസിന്റെ 50 ശതമാനം ഇളവും അടുത്ത 100 വിദ്യര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷ ഫീസിന്റെ 25 ശതമാന ഇളവുമാണ് നല്‍കാനാണ് തീരുമാനം. കൊറോണ മഹാമാരിയില്‍ ഉപരിപഠനം എന്ന സ്വപ്നം വഴിമുട്ടി നില്‍ക്കുന്ന 155 കുട്ടികള്‍ക്കു ഉപകാരപ്പെടുന്ന സ്വപ്ന പദ്ധതിയാണ് എഡ്യൂ വേള്‍ഡ് മുന്നോട്ടു വച്ചിരിക്കുന്നത്. അപേക്ഷിക്കുന്ന കുട്ടികളെ ഓണ്‍ കാള്‍ ഇന്റര്‍വ്യൂയിലൂടെ വിദ്യാഭ്യാസ മികവും പഠനേതര മികവും സന്തുലിതമായി പരിഗണിച്ചായിരിക്കും തെരഞ്ഞെടുക്കുക. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.  https://ift.tt/2PzF8A5. 
Phone: 9497631000


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?