രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അയോധ്യയില്‍ വേദി പങ്കിട്ടു; നിരീക്ഷണത്തില്‍ പോകേണ്ടി വരുമോ?

ലക്‌നൗ: (www.kvartha.com 13.08.2020) രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള വി ഐ പി നേതാക്കള്‍ക്കൊപ്പം ഇദ്ദേഹവും വേദിയില്‍ ഉണ്ടായിരുന്നു. 

വേദിയില്‍ ഉണ്ടായിരുന്ന അഞ്ച് പ്രധാനപ്പെട്ട നേതാക്കളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മോഹന്‍ഭഗവത് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ശിലാസ്ഥാപന ചടങ്ങ് നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രദീപ് ദാസ് എന്ന പുരോഹിതനും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 ഓളം പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 


വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതല്‍ വിവരങ്ങള്‍ തേടി. മഥുര ജില്ലാ മജിസ്‌ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Keywords: Ram Temple Trust Head Tests Covid +ve, Shared Stage With PM In Ayodhya,Religion,News,Ayodhya,Temple,Prime MInister, Narendra Modi,National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?