കാസര്‍കോട്ട് കനത്ത മഴ തുടരുന്നു; പുഴയോര മേഖലകളില്‍ വെള്ളം കയറി, നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി, തളങ്കര കൊപ്പല്‍ ഒറ്റപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 08.08.2020) ജില്ലയില്‍ കനത്ത മഴ തുടരുന്നു. പുഴയോര മേഖലകളില്‍ വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങള്‍ ദുരിത്തതിലായി. തളങ്കര കൊപ്പല്‍ പ്രദേശം ഒറ്റപ്പെട്ടു. 150 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിവരമറിഞ്ഞ് തഹസില്‍ദാര്‍ എ വി രാജന്‍, തളങ്കര വില്ലേജ് ഓഫീസര്‍ ബദറുല്‍ ഹുദാ, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍, എസ് ഐ വിപിന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇവരെ മാറ്റിത്താമസിപ്പിക്കാന്‍ കുന്നില്‍ ജി യു പി സ്‌കൂളില്‍ സൗകര്യമൊരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

ചില കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാമെന്നറിയിച്ചിട്ടുണ്ട്. പല കുടുംബങ്ങളും മാറിത്താമസിക്കാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തേക്കുള്ള പാലം തകര്‍ന്നതിനാല്‍ താത്കാലികമായി കവുങ്ങ് കൊണ്ട് നിര്‍മിച്ച നടപ്പാലത്തിലൂടെയാണ് പോക്കുവരവ്. ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. 54 ലക്ഷം രൂപ ചിലവില്‍ പാലം പണി നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല.

തെരുവത്ത് ഹൊന്നമൂല പ്രദേശത്തും 15 ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ കനത്ത ജാഗ്രതാ നിര്‍ദേമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും സേവനം ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. കാസര്‍കോട് താലൂക്ക് 04994 230021, വെള്ളരിക്കുണ്ട് -0467 2242320, ഹോസ്ദുര്‍ഗ് -0467 2204042, മഞ്ചേശ്വരം- 04998 244044.




Keywords: Kasaragod, Kerala, News, Rain, Thalangara, House, Heavy rain; many family in trouble at Thalangara Koppal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?