ഒരു വര്‍ഷത്തില്‍ മൂന്നു തവണ നന്നാക്കിയിട്ടും നന്നാവാത്ത റോഡ്! ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹം, യാത്രക്കാരെ അപകടത്തിലേക്ക് മാടിവിളിച്ച് ഓവുചാലിന്റെ തകര്‍ന്ന സ്ലാബുകളും

കാസര്‍കോട്: (https://ift.tt/3iIeu4w) ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായി. ഒരു വര്‍ഷത്തിനിടെ മൂന്നു തവണയാണ് ഈ റോഡ് നന്നാക്കിയത്. 2019 ഒക്ടോബറിലാണ് തകര്‍ന്നു തരിപ്പണമായി കിടന്ന റോഡ് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തത്. 10 ലക്ഷം രൂപ ചിലവിലായിരുന്നു റോഡ് നിര്‍മാണം.

റോഡ് കോണ്‍ക്രീറ്റ് ചെയ്ത് രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഇളകാന്‍ തുടങ്ങിയതോടെ വീണ്ടും രണ്ടു തവണ അറ്റകുറ്റപ്പണി നടത്തി. എന്നാല്‍ ഇപ്പോള്‍ വീണ്ടും റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അശാസ്ത്രീയമായ നിര്‍മാണമാണ് റോഡ് പൊളിയാന്‍ കാരണമെന്നാണ് നാട്ടുകാരും ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളും പറയുന്നത്.


അതേസമയം റോഡരികിലുള്ള ഓവുചാലിന്റെ സ്ലാബുകളും പൊള്ളിപ്പൊളിഞ്ഞ നിലയിലാണ്. കാല്‍നട യാത്ര പോലും ദുസ്സമായതോടെ അധികൃതര്‍ എത്രയും പെട്ടെന്ന് റോഡും ഓവുചാലുകളും നന്നാക്കണമെന്നാണ് ആശുപത്രിയിലെത്തുന്നവര്‍ ആവശ്യപ്പെടുന്നത്. ആശുപത്രിയിലെത്തുന്നവര്‍ക്കായുള്ള പേ പാര്‍ക്കിംഗ് ഒരുക്കിയിട്ടുള്ള സ്ഥലത്തെ ഇന്റര്‍ലോക്കുകളും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.





Keywords: Kasaragod, Kerala, News, Road, General-hospital, Collapse, The road to the General Hospital collapsed again


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?