പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 21.08.2020) പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. വോര്‍ക്കാടി ബോളന്തോടിയിലെ വിജയ (35), ആശ്രയ് (അഞ്ച്) എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള വൈദ്യുതി കമ്പി പൊട്ടി വീണിരുന്നു. കളിച്ചുകൊണ്ടിരിക്കെ ആശ്രയ് കമ്പിയില്‍ പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഇത് കണ്ട് മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും ഷോക്കേറ്റു. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.





Keywords: Kerala, News, Kasargod, Verkadi, Electrocuted, Mother, Som, Electricity, Cable, Playing House, Mother and son electrocuted from fallen electric cable.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?