ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; അമ്മ റിമാന്‍ഡില്‍

കട്ടപ്പന: (www.kvartha.com 28.08.2020) ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ റിമാന്‍ഡില്‍. മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജിനെയാണ് റിമാന്‍ഡ് ചെയ്തത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോടു പോലും മറച്ചുവച്ചാണ് അവിവാഹിതയായ യുവതി കഴിഞ്ഞിരുന്നത്. ബാങ്ക് ജീവനക്കാരിയായ യുവതി പ്രസവത്തിനു മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. 

സഹോദരി തിരിച്ച് എത്തിയപ്പോഴാണ് യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതായി കണ്ടത്. പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചനിലയില്‍ ആയിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നത്. തൃശൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ കാക്കനാട് ജയിലിലേക്കു മാറ്റും. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി.

News, Kerala, Killed, Crime, Mother, Remanded, Police, Baby, Case, Mother remanded for killed newborn baby

Keywords: News, Kerala, Killed, Crime, Mother, Remanded, Police, Baby, Case, Mother remanded for killed newborn baby


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?