ആൻ മേരിയുടെ കൊലപാതകം: സഹോദരൻ ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; പ്രണയവിവാഹം നടത്താനാണ് കൊല ചെയ്തതെന്ന് പൊലീസ്
വെള്ളരിക്കുണ്ട്: (www.kvartha.com 14.08.2020) ആൻ മേരി (16) വധക്കേസിൽ പ്രതിയായ സഹോദരൻ ആൽബിനെ (22) വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വിഷം വാങ്ങിയ കടയിൽ പ്രതിയെ എത്തിച്ച് കടയുടമയുടെ മൊഴിയെടുക്കുമെന്നാണ് സൂചന.
അതേസമയം വീട്ടുകാരെ മുഴുവൻ കൊലപ്പെടുത്താൻ മുമ്പും കോഴിക്കറിയിൽ വിഷം ചേർത്തതായി ആൽബിൻ പൊലീസിന് മൊഴി നൽകി. എന്നാൽ അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാൽ ആർക്കും ഒന്നും സംഭവിച്ചില്ല. പിന്നീട് അതിനേക്കാൾ വീര്യം കൂടിയ എലിവിഷം വാങ്ങിയാണ് ഐസ്ക്രീമിൽ കലർത്തിയത്.
സ്വത്തുകള്‍ കൈവശപ്പെടുത്താനും പ്രണയ വിവാഹം നടത്താൻ കുടുംബം തടസമാകുമെന്ന തോന്നലും കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സഹോദരിയോട് മോശമായി പെരുമാറാൻ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നത് സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
Keywords: Kerala, News, Kasargod, Murder, Ann Marie, Vellarikkundu, Sister, Brother, Father, Family, Poison, Food, Ice Cream, Accused, Police, Case, Evidence, Shop, Anne Marie murder: Police took evidence from Albin.
Powered by Info News For You

Comments
Post a Comment