ഫോണ്‍ വിളിക്കാന്‍ ഇനി ചെലവേറും: ഒരു മാസത്തിനകം നിരക്ക് കൂട്ടാനൊരുങ്ങി എയര്‍ടെലും വോഡഫോണ്‍- ഐഡിയയും


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍- ഐഡിയയും ഒരു മാസത്തിനകം നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിലോ നവംബറിലോ പുതിയ നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് സിഎന്‍ബിസി- ടിവി 18 ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡാറ്റാ കോളിംഗ് പ്ലാനുകളുടെ നിരക്ക് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഇരു കമ്ബനികളും ആലോചിക്കുന്നതെന്നാണ് വിവരം. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍)വുമായി ബന്ധപ്പെട്ട കേസില്‍ ഇരു കമ്ബനികള്‍ക്കും കോടതി വന്‍പിഴ ചുമത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് താരിഫ് വര്‍ധനയെ കുറിച്ച് ആലോചിക്കുന്നത്.

എജിആര്‍ കുടിശ്ശിക സംബന്ധിച്ച പ്രാഥമിക കോടതി വിധി വന്നതിനു പിന്നാലെ എയര്‍ടെലും വോഡഫോണ്‍- ഐഡിയയും താരിഫ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എജിആര്‍ പിഴ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയും ചെയ്തു. കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ 20 വര്‍ഷത്തെ സാവകാശമാണ് എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും ആവശ്യപ്പെട്ടിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?