മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റു, ബൈക്കും മൊബൈലും വാങ്ങി; മാതാപിതാക്കള്‍ കസ്റ്റഡിയില്‍
ബംഗളൂരു: (www.kvartha.com 30.08.2020) മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. കര്‍ണാടകയിലെ ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കലിലാണ് സംഭവം. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റ കുഞ്ഞിനെ പൊലീസും ശിശുക്ഷേമ വകുപ്പും ഇടപെട്ട് തിരികെയെത്തിച്ചു. കുഞ്ഞിനെ വിറ്റ് കിട്ടിയ പണത്തില്‍, 50,000 രൂപയ്ക്ക് ബൈക്കും 15,000രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണും യുവാവ് വാങ്ങി. യുവാവിന്റെ പെട്ടെന്നുള്ള ആഢംബരജീവിതം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കുഞ്ഞ് വീട്ടിലില്ലെന്ന് മനസിലായത്.
അയല്‍ക്കാരാണ് ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റതായി തെളിയുകയും മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ തന്നെ വില്‍ക്കാനുള്ള പദ്ധതികള്‍ മാതാപിതാക്കള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നതിനാല്‍ അവിടെ വച്ച് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
കുഞ്ഞിനെ വില്‍ക്കാനുള്ള ഇവരുടെ താത്പര്യത്തെ കുറിച്ച് മനസിലാക്കിയ ഒരു വ്യക്തി പിന്നീട് ഇവരെ സമീപിക്കുകയും, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ പരിചയപ്പെടുത്തി കൊടുക്കുകയുമായിരുന്നു. ജില്ലയിലെ ശിശുസംരക്ഷണകേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. ഭര്‍ത്താവിന്റെ ഭീഷണിയെ തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതിച്ചതെന്ന് കുഞ്ഞിന്റെ അമ്മ മൊഴി നല്‍കി. തന്റെ കുഞ്ഞിനെ തനിക്ക് തിരിച്ച് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Keywords: News, National, Crime, Baby, Parents, Custody, New Born Child, Police, Man sells 3 month old daughter, buys bike and mobile phone
Powered by Info News For You

Comments
Post a Comment