വീട്ടുവളപ്പില്‍ നിന്ന് കിട്ടിയ ചേരയെ തല്ലിക്കൊന്ന് കറിചട്ടിയിലാക്കി; കഴിച്ച് കഴിഞ്ഞ് ബാക്കി വന്ന ഇറച്ചി പെരുമ്പാമ്പിന്റെ എന്ന പേരില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

കൊച്ചി: (https://ift.tt/3lfs3dx) വീട്ടുവളപ്പില്‍ നിന്ന് കിട്ടിയ ചേരയെ തല്ലിക്കൊന്ന് കറിചട്ടിയിലാക്കി പെരുമ്പാമ്പിന്റെ ഇറച്ചി എന്ന പേരില്‍ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂല്‍ രണ്ട് പെടുന്ന സംരക്ഷിത ജീവിയാണ് ചേര. വന്യജീവി സംരക്ഷിത നിയമപ്രകാരമാണ് കേസ് 

News, Kerala, Kochi, Eat, Food, Snake, Arrest, Man kills Indian rat snake and tries to sell it as python meat, arrested

കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്ന് തോല്‍ ഉരിച്ച് പാചകം ചെയ്ത് കഴിച്ച നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി ജെ ബിജുവാണ് പിടിയിലായത്. ഫോണ്‍ വിളി ചോര്‍ന്നതോടെ പെരുമ്പാമ്പിന്റെ ഇറച്ചി തേടിയെത്തിയ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരാണ് പ്രതിയെ കൈയ്യോടെ പൊക്കിയത്. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് പിടിയിലായ മരപ്പട്ടി ബിജു

ബാക്കി ഇറച്ചി പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന പേരില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പാചകം ചെയ്ത് കൊണ്ടിരിക്കെ മദ്യം വാങ്ങിത്തന്നാല്‍ പെരുമ്പാമ്പിന്റെ ഇറച്ചി നല്‍കാമെന്ന് പറഞ്ഞ് ബിജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഈ വിവരം  ചോര്‍ന്നതാണ് പ്രതിയെ കുടുക്കിയത്.

Keywords: News, Kerala, Kochi, Eat, Food, Snake, Arrest, Man kills Indian rat snake and tries to sell it as python meat, arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?