തിരുവനന്തപുരത്ത് രണ്ട് വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവം: രണ്ടുപേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: (www.kvartha.com 24.08.2020) തിരുവനന്തപുരം സൗത്ത് തുമ്പയില്‍ രണ്ട് വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. 

ഇരു വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അറുപത്തിയഞ്ച് വയസുകാരി മേരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടു കൂടിയാണ് സംഘര്‍ഷമുണ്ടായത്. ബന്ധുക്കളായ രണ്ട് വീട്ടുകാര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് അറിച്ചു. 

Thiruvananthapuram, News, Kerala, Death, Police, Custody, Hospital, Struggle between two households in Thiruvananthapuram results in one death

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ പലരും ബന്ധുക്കളായതിനാല്‍ പിടിച്ചു മാറ്റാന്‍ എത്തിയതായിരുന്നു മേരി. ഹൃദ്രോഗിയായ മേരി സംഭവ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Thiruvananthapuram, News, Kerala, Death, Police, Custody, Hospital, Struggle between two households in Thiruvananthapuram results in one death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?