ബൈക്ക് റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെ നിയന്ത്രണംവിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം
ഉഡുപ്പി: (https://ift.tt/3frRt3E) ബൈക്ക് റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെ നിയന്ത്രണംവിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. യുവാവിന് ദാരുണാന്ത്യം. കുന്താപൂര്‍- ഉഡുപ്പി പാതയില്‍ കുമ്പ്രഗോഡ് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. ആകാശ് പൂജാരി (21) ആണ് മരിച്ചത്. സുഹൃത്ത് ശരത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട് അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടം വരുത്തിയത്. ഈ സമയം ബൈക്ക് റോഡരികില്‍ നിര്‍ത്തി ആകാശും ശരത്തും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശ് മരണപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ബ്രഹ്മാവര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
Keywords: Udupi, Karnataka, News, Youth, Death, Accident, Youth dead in an accident
Powered by Info News For You

Comments
Post a Comment